App Logo

No.1 PSC Learning App

1M+ Downloads
അടുത്തുള്ള വസ്തുക്കളിൽ താമസിക്കുന്ന വ്യക്തികൾക്ക് പൊതുവായ ഒരു ദോഷം തീർച്ചയായും ഉണ്ടാവും എന്ന അറിവോടും ഉദ്ദേശത്തോടും കൂടി ഒരു പ്രവൃത്തി ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഏതു വകുപ്പിലാണ് പെടുത്തിയിട്ടുള്ളത്

Aവകുപ്പ് 268

Bവകുപ്പ് 309

Cവകുപ്പ് 280

Dവകുപ്പ് 200

Answer:

A. വകുപ്പ് 268

Read Explanation:

പൊതുജനശല്യം / IPC വകുപ്പ് 268

  • IPCയുടെ വകുപ്പ് 268 'പൊതുജനശല്യം' എന്ന കുറ്റകൃത്യത്തെ നിർവചിക്കുന്നു.
  • പൊതുജനങ്ങൾക്കോ അല്ലെങ്കിൽ സമീപസ്ഥലത്ത് വസിക്കുകയോ ,വസ്തു കൈവശം വയ്ക്കുകയോ ചെയ്യുന്ന ജനങ്ങൾക്കോ പൊതുവായി ഹാനിയോ, അപായമോ, ഉപദ്രവമോ ഉളവാക്കുകയോ ചെയ്യുന്നത് പൊതുജനശല്യം എന്നതിന്റെ നിർവചനത്തിൽ വരുന്നു.
  • ഏതെങ്കിലും പൊതു അവകാശം ഉപയോഗിക്കുന്നതിന് അവസരം ലഭിക്കുന്ന ആളുകൾക്ക് ഹാനിയോ, തടസ്സമോ, അപായമോ, ഉപദ്രവമോ ഉണ്ടാക്കുകയോ ചെയ്യുന്ന ഏതൊരാളും പൊതുജന ശല്യത്തിന് അപരാധിയാണ്.
  • ഒരു പൊതുശല്യം ഏതെങ്കിലും സൗകര്യമോ പ്രയോജനമോ ഉണ്ടാക്കുന്നു എന്ന കാരണത്താൽ പോലും ക്ഷമിക്കപ്പെടുന്നതല്ല.
  • പൊതു ശല്യം ചെയ്യുന്നതിനുള്ള ശിക്ഷ 3 മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്.
  • എന്നിരുന്നാലും, ചെയ്ത കുറ്റകൃത്യം വ്യക്തികളുടെ ജീവിതത്തിനോ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന സന്ദർഭങ്ങളിൽ, ശിക്ഷ കൂടുതൽ കഠിനമായിരിക്കും.

Related Questions:

16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ലഭിക്കുന്ന ശിക്ഷ?
മനുഷ്യന്റെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ മുറിവേൽപ്പിക്കുന്ന പ്രവർത്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ?
'പൊതുജന ശല്യം തുടരരുത്' എന്ന ഉത്തരവിനു ശേഷവും ആ പ്രവർത്തി തുടരുന്നതിനെക്കുറിച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്
വിവാഹിതയായ സ്ത്രീകൾ അസ്വഭാവിക സാഹചര്യങ്ങളിൽ മരണപ്പെടുമ്പോൾ സ്ത്രീധനമരണമായി കണക്കാക്കുന്നത് വിവാഹ ശേഷം എത്ര വർഷങ്ങൾക്കുള്ളിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് മരണം സംഭവിക്കുമ്പോഴാണ്?
Voluntarily doing miscarriage ചെയ്യുമ്പോൾ Quick with child (advanced stage ) ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?