App Logo

No.1 PSC Learning App

1M+ Downloads
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമിക്കുന്നതെന്തിനാണ് ?

Aആഴം കൂടുമ്പോൾ ദ്രാവക മർദം കുറയുന്നു

Bആഴം കൂടുമ്പോൾ ദ്രാവക മർദം കൂടുന്നു

Cഅണക്കെട്ടുകൾ കാണാൻ ഭംഗിക്ക്

Dഅണക്കെട്ടുകളെ ചൂട് ബാധിക്കാതിരിക്കുന്നതിന്

Answer:

B. ആഴം കൂടുമ്പോൾ ദ്രാവക മർദം കൂടുന്നു

Read Explanation:

Note:

  • അണക്കെട്ടുകളുടെ അടിഭാഗം മുകൾ ഭാഗത്തേക്കാൾ കനത്തിൽ പണിയുന്നു.

  • കാരണം, അണക്കെട്ടിന്റെ അടിഭാഗത്ത് ദ്രാവക മർദ്ദം വളരെ കൂടുതലാണ്.

  • ജലം പ്രയോഗിക്കുന്ന ഉന്നത മർദം നേരിടാനാണ് ഇപ്രകാരം ചെയ്യുന്നത്.

  • ഇപ്രകാരം ചെയ്തില്ലെങ്കിൽ ആഴം കൂടുന്നതിനനുസരിച്ച്, അടിഭാഗത്ത് മർദം കൂടുകയും, അണക്കെട്ടിന്റെ ഭിത്തികൾ തകരാൻ ഇടയാവുകയും ചെയ്യുന്നു.


Related Questions:

സുഷിരങ്ങൾ ഇട്ട കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ, സുഷിരങ്ങൾ വഴിയുള്ള ജലത്തിന്റെ പ്രവാഹത്തിലെ വ്യത്യാസം എന്താണ് ?
സിറിഞ്ച് ഉപയോഗിച്ച് മരുന്ന് നിറയ്ക്കുമ്പോൾ, പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?
ഗ്ലാസിൽ വെള്ളം നിറച്ച് പേപ്പർ കാർഡ് കൊണ്ട് അടച്ചു കമഴ്ത്തിപ്പിടിക്കുമ്പോൾ വെള്ളം പുറത്തേക്ക് പോകാത്തത് എന്തുകൊണ്ട്?
വാക്വം ഹുക്ക് കണ്ണാടിയിൽ ഒട്ടിപ്പിടിക്കുന്നതിന് കാരണം എന്താണ്?
ബർണോളിയുടെ തത്വം അനുസരിച്ച്, വായു വേഗത്തിൽ ചലിക്കുമ്പോൾ എന്തു സംഭവിക്കുന്നു?