App Logo

No.1 PSC Learning App

1M+ Downloads
'അധസ്ഥിതരുടെ ബൈബിൾ' എന്നറിയപ്പെട്ട പത്രം ഇവയിൽ ഏതാണ് ?

Aവിവേകോദയം

Bമിതവാദി

Cസമദർശി

Dജ്ഞാന നിക്ഷേപം

Answer:

B. മിതവാദി

Read Explanation:

മിതവാദി

  • 1907ൽ തലശ്ശേരിയിലെ വിദ്യാവിലാസം പ്രസ്സിൽ നിന്നാണ് മിതവാദി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
  • ടി.ശിവശങ്കരനായിരുന്നു ഇതിൻറെ സ്ഥാപകൻ
  • മൂർക്കോത്ത് കുമാരനായിരുന്നു ആദ്യ പത്രാധിപർ.
  • 1913 മൂർക്കോത്ത് കുമാരൻ പത്രാധിപസ്ഥാനം ഒഴിയുകയും സി.കൃഷ്ണൻ മിതവാദി പത്രത്തിന്റെ സാരഥ്യമേറ്റെടുത്തു.
  • ഇദേഹം 'മിതവാദി : തീയ്യരുടെ വക ഒരു മലയാളം മാസിക' എന്ന പേരിൽ പത്രത്തിനെ പുനർനാമകരണം ചെയ്തു.
  • ഇതിനുശേഷം ഇദ്ദേഹം 'മിതവാദി കൃഷ്ണൻ' എന്നറിയപ്പെടാൻ തുടങ്ങി.
  • 'തീയ്യരുടെ ബൈബിൾ, 'അധസ്ഥിതരുടെ ബൈബിൾ' എന്നെല്ലാം മിതവാദി വിശേഷിപ്പിക്കപ്പെട്ടു.
  • 1907ൽ കുമാരനാശാൻറെ വീണപൂവ് പ്രസിദ്ധീകരിച്ച പത്രമാണ് മിതവാദി.
  • 1917ൽ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ച മലയാളം പത്രം കൂടിയാണ് മിതവാദി

 


Related Questions:

' ജ്ഞാനനിക്ഷേപം ' എന്ന വാർത്താ പത്രം / മാഗസിൻ എന്നിവയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. .ഇത് 1848 മുതൽ കോട്ടയം CMS പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങി. 
  2. ഏറ്റവും കൂടുതൽ കാലം മുടക്കം കൂടാതെ പ്രസിദ്ധീകരിച്ച വാർത്താപ്രതമാണിത്.
  3. 'ജ്ഞാനനിക്ഷേപം' എന്ന പത്രത്തിന്റെ ആദ്യ പത്രാധിപർ ബെഞ്ചമിൻ ബെയ്ലി ആയിരുന്നു.
  4. 'പുല്ലേലികുഞ്ഞ് ' എന്ന നോവൽ ആദ്യം പ്രസിദ്ധീകരിച്ചത് ജ്ഞാനനിക്ഷേപത്തിലാണ് .

 

' കേസരി ' എന്ന മലയാള പത്രം സ്ഥാപിച്ചത് ആരാണ് ?
സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?
മലയാളത്തിലെ ആദ്യ ധനശാസ്ത്ര പ്രസിദ്ധീകരണം ഏതാണ് ?
തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകൃതമായ ആദ്യ പത്രം ഏതാണ് ?