Challenger App

No.1 PSC Learning App

1M+ Downloads
അധികാരത്തിലിരിക്കെ അന്തരിച്ച ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ഇവരിൽ ആരാണ് ?

Aഡാഗ് ഹാമർ ഷോൾഡ്

Bട്രിഗ്വേലി

Cബുട്രോസ് ബുട്രോസ് ഖാലി

Dയൂതാൻ്റ്

Answer:

A. ഡാഗ് ഹാമർ ഷോൾഡ്

Read Explanation:

ഡാഗ് ഹാമർ ഷോൾഡ്

  • 1953 മുതൽ 1961 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരുന്ന വ്യക്തി.
  • അധികാരത്തിലിരിക്കെ അന്തരിച്ച ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ആണ് ഇദ്ദേഹം.
  • 1961 സെപ്റ്റംബർ 18ന് റൊഡേഷ്യയിൽ ഉണ്ടായ ഒരു വിമാന അപകടത്തിൽ ഇദ്ദേഹം അന്തരിച്ചു.
  • മരണാനന്തരം നോബൽ സമ്മാനം ലഭിച്ച ആദ്യ സെക്രട്ടറി ജനറൽ കൂടിയാണ് ഇദ്ദേഹം.
  • മരണപ്പെടുന്ന U.N സമാധാന പോരാളികൾക്ക് U.N നൽകുന്ന അവാർഡ് ഇദ്ദേഹത്തിൻറെ പേരിലാണ് അറിയപ്പെടുന്നത് (ഡാഗ് ഹാമർ ഷോൾഡ് അവാർഡ്).
  • ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ലൈബ്രറി ഡാഗ് ഹാമർ ഷോൾഡ് ലൈബ്രറി എന്നറിയപ്പെടുന്നു

Related Questions:

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയാകുന്നത് ?
2025 ജനുവരിയിൽ അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിലെ പങ്കാളിരാജ്യം (Partner State) എന്ന പദവിയിൽ എത്തിയത് ?
ബഹിരാകാശത്തെ ആണവായുധ മത്സരം തടയുന്നതിനു വേണ്ടി അവതരിപ്പിച്ച യു എൻ പ്രമേയത്തെ വീറ്റോ ചെയ്‌ത രാജ്യം ഏത് ?
ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?
വൈസ് ചെയർ ഓഫ് യു.എൻ പാനൽ ഓഫ് എക്സ്റ്റേണൽ ഓഡിറ്റേഴ്‌സിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ ആര് ?