App Logo

No.1 PSC Learning App

1M+ Downloads
അധ്യാപകർ കുട്ടികൾക്ക് നൽകുന്ന കൈത്താങ്ങ് (scaffolding) എന്നാൽ ?

Aകുട്ടിക്ക് വേണ്ട അറിവ് മുഴുവൻ പറഞ്ഞ് കൊടുക്കുകയാണ്

Bകുട്ടിക്ക് സ്വയം പഠിക്കാനാവശ്യമായ സുചകങ്ങൾ, നിർദ്ദേശങ്ങൾ ഇവ നൽകുകയാണ്

Cകൂട്ടിയെ സാമൂഹ്യ ജീവിയാകാൻ പരിശീലിപ്പിക്കുകയാണ്

Dകുട്ടിക്ക് സമൂഹവുമായി സംവാദം നടത്താൻ അവസരം ഉണ്ടാക്കുകയാണ്

Answer:

B. കുട്ടിക്ക് സ്വയം പഠിക്കാനാവശ്യമായ സുചകങ്ങൾ, നിർദ്ദേശങ്ങൾ ഇവ നൽകുകയാണ്

Read Explanation:

വൈഗോട്സ്കി

  • വൈഗോട്സ്കിയുടെ സ്വാധീന ഫലമായുള്ള പാഠ്യപദ്ധതികൾ
    1. വികാസത്തിന്റെ സമീപസ്ഥ മണ്ഡലം
    2. സാംസ്കാരിക ഉപകരണങ്ങൾ
    3. കൈത്താങ്ങ്

 

വികാസത്തിന്റെ സമീപസ്ഥ മണ്ഡലം

  • ഓരോ പഠിതാവിനും ഒരു പഠന മേഖലയിൽ സ്വന്തം നിലയിൽ (Current Ability) എത്തിച്ചേരാവുന്ന ഒരു വികാസതലമുണ്ടെന്നും മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസതലത്തിൽ എത്തിച്ചേരാൻ (Potential ability) ആ പഠിതാവിന് സാധിക്കുന്നതാണ്. ഈ രണ്ടിനും ഇടയിലുള്ളതാണ് - സമീപസ്ഥ വികസന മണ്ഡലം (Zone of Proximal Development)
  • എല്ലാവർക്കും ZPD ഒരു പോലെയാകണമെന്നില്ല.
  • ഓരോരുത്തർക്കും അവരുടേതായ ഉയർന്ന നിലയിൽ എത്താൻ കഴിയും വിധമുള്ള ഇടപെടലുകളാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. 
  • മനുഷ്യനെ വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നത് - ലഭ്യമായ ഉയർന്ന മാനസിക പ്രവർത്തനങ്ങൾ

 

കൈത്താങ്ങ് (Scaffolding)
  • പഠിതാവ്, കഴിവിന്റെ പരമാവധി ഉപയോഗിച്ചു മുന്നേറാൻ സഹായിക്കുന്ന വൈജ്ഞാനിക ഘടനയാണ് കൈത്താങ്ങ്
  • തനിയെനിന്ന് പ്രവർത്തിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കുട്ടിക്ക് നൽകുന്ന താത്കാലിക സഹായത്തെ വിഗോട്സ്കി വിശേഷിപ്പിച്ചത് - കൈത്താങ്ങ്
  • പഠിതാവ് ആശയ നിർമ്മാണത്തിന് പ്രാപ്ത നാവുന്നതിനനുസരിച്ച് കൈത്താങ്ങ് കുറച്ചു കൊണ്ടുവരണം.

 

  • പ്രൈമറി ക്ലാസ്സിൽ ഉപയോഗിക്കാവുന്ന കൈത്താങ്ങ് തന്ത്രങ്ങൾ :-

 

    • ആർജിത അറിവിന്റെ ഉപയോഗം,
    • പ്രശ്നവുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവങ്ങൾ പങ്കുവയ്ക്കുക,
    • ഭാഗികമായ പ്രശ്നപരിഹരണ തന്ത്രങ്ങൾ അവതരിപ്പിക്കുക
  • അവശ്യംവേണ്ട സൂചനകൾ, വിശദീകരണങ്ങൾ, ഉദാഹരണങ്ങൾ, ചിന്തയെ നയിക്കാവുന്ന ചോദ്യങ്ങൾ, മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവയിലൂടെയാണ് ഇത് സാധ്യമാകുന്നത്.
  • കുട്ടിക്ക് സ്വാശ്രയപഠനം സാധ്യമാകുന്നതുവരെ അധ്യാപകൻ കൈത്താങ്ങ് നൽകേണ്ടതുണ്ട്. 
 
 

 


Related Questions:

ടെർമിനൽ ഫീഡ്ബാക്ക് എന്നത് പഠനത്തെ സംബന്ധിച്ച പഠിതാവിന് നൽകുന്നത് ?
കൊറോണയെ നേരിടുന്നതിൽ ആദ്യഘട്ടത്തിൽ ലോകം നേരിട്ട അവസ്ഥയെ പിയാഷെയുടെ ചിന്തയുടെ വെളിച്ചത്തിൽ പറഞ്ഞാൽ ?
"The capacity to acquire and apply knowledge". is called
കുട്ടികളുടെ ജിജ്ഞാസ പ്രകൃതിയുടെ സമ്മാനമാണെന്നും അത് അധ്യാപകൻ കഴിയുന്നത്ര പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞത്

ചേരുംപടി ചേർക്കുക

 

A

 

B

1

വിലോപം

A

രൂപ പശ്ചാത്തല ബന്ധം

2

തോൺഡൈക്ക് 

B

ആവശ്യങ്ങളുടെ ശ്രേണി

3

സമഗ്രത നിയമം 

C

പാവ്ലോവ്

4

എബ്രഹാം മാസ്ലോ

D

അഭ്യാസ നിയമം