Challenger App

No.1 PSC Learning App

1M+ Downloads

അനാക്രമണ സന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1938ൽ സോവിയറ്റ് യൂണിയനും,ജർമ്മനിയും തമ്മിൽ ഒപ്പ് വച്ച ഉടമ്പടി.
  2. മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നു.
  3. ഈ ഉടമ്പടി പ്രകാരം പരസ്പരം ആക്രമിക്കുകയില്ല എന്നും ഇരു രാജ്യങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ട സന്ധി.
  4. ഈ സന്ധി പ്രകാരം പോളണ്ട് പൂർണമായി ജർമ്മനിക്ക് നൽകപ്പെട്ടു

    A2 മാത്രം

    B3 മാത്രം

    C1, 4

    D2, 3 എന്നിവ

    Answer:

    D. 2, 3 എന്നിവ

    Read Explanation:

    അനാക്രമണ ഉടമ്പടി(Non Aggression Pact)

    • 1939ൽ സോവിയറ്റ് യൂണിയനും,ജർമ്മനിയും തമ്മിൽ ഒപ്പ് വച്ച ഉടമ്പടി.
    • സോവ്യറ്റ് യൂനിയൻ വിദേശകാര്യമന്ത്രി മൊളോട്ടൊഫ് വിച്സ്ലാവും നാസി ജർമനിയുടെ വിദേശകാര്യമന്ത്രി യോഹിം ഫോൻ റിബൻത്രോപും ഒപ്പിട്ട സമാധാന കരാറാണ് ഇത്.
    • അത് കൊണ്ട് ഇത് മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നു.
    • പരസ്പരം ആക്രമിക്കുകയില്ല എന്നും, പോളണ്ടിനെ പങ്കുവയ്ക്കാം എന്നും വ്യവസ്ഥ ചെയ്യപ്പെട്ട സന്ധി.
    • 1941ൽ ജർമനിയുടെ സോവിയറ്റ് യൂണിയൻ അധിനിവേശത്തോടെ കരാർ തകർന്നു.

    Related Questions:

    ഫാസിസ്റ്റ് പട്ടാളം ബോംബിട്ടു തകർത്ത ഗുവേർണിക്ക നഗരത്തിന്റെ കണ്ണീരും വേദനയും ആവിഷ്ക്കരിച്ച 'ഗുവേർണിക്ക' എന്ന വിശ്വവിഖ്യാതമായ ചിത്രം പാബ്ലോ പിക്കാസോ വരച്ച വർഷം?
    1941 ഡിസംബർ 7-ന് നടന്ന ഏത് സുപ്രധാന സംഭവമാണ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ചത്?
    അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥാപരമായ രചനയായ "മെയിൻ കാംഫ് രചിക്കപ്പെട്ടത് എപ്പോഴാണ്?
    ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര സ്പെയ്നിൽ 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്) ഫാസിസ്റ്റ് പാർട്ടി സ്ഥാപിച്ച വർഷം?
    രണ്ടാം ലോക യുദ്ധത്തെക്കുറിച്ചുള്ള യുദ്ധചിത്ര ത്രയങ്ങളായ 'ജനറേഷൻ', 'കനാൽ', 'ആഷസ് എന്നിവ സംവിധാനം ചെയ്തത്?