App Logo

No.1 PSC Learning App

1M+ Downloads
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര് ?

Aനിഗമന രീതി

Bഉദ്ഗ്രഥന രീതി

Cആഗമന രീതി

Dഅപഗ്രഥന രീതി

Answer:

C. ആഗമന രീതി

Read Explanation:

ആഗമന രീതി (Inductive Method)

  • പഠനപ്രക്രിയയിൽ ധാരാളമായി പ്രയോജനപ്പെടുത്തുന്ന പഠന രീതിയാണ് - ആഗമന നിഗമന രീതി 
  • ഉദാഹരണങ്ങളിലൂടെയും അനുഭവങ്ങളിലുടെയും പൊതുതത്ത്വത്തിലേക്ക് എത്തിച്ചേരുന്ന പഠന രീതി - ആഗമന രീതി
  • ആഗമനരീതിയിൽ പഠിതാവിന്റെ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയുമാണ് ആശയ രൂപീകരണം നടക്കുന്നത്.
  • ആഗമനരീതിയിൽ പഠിതാവ് അവരുടെ ബുദ്ധി, മുന്നനുഭവം, ചിന്താശേഷി എന്നീ മാനസിക പ്രക്രിയകൾ പഠനത്തിൽ പ്രയോജനപ്പെടുത്തുന്നു.

ആഗമന രീതിയുടെ മികവുകൾ 

  • നിരീക്ഷിച്ച വസ്തുക്കളെക്കുറിച്ച് യുക്തി പരമായ നിഗമനം രൂപപ്പെടുത്തുന്നതിനുള്ള സ്വാഭാവികമായ രീതി.
  • ജീവിതവുമായി നേരിട്ടു ബന്ധമുള്ള സംഭവങ്ങളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് സഹായിക്കുന്നു.
  • നിരീക്ഷിച്ച വിവരങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിമർശനാത്മകമായി ചിന്തിക്കാനും വിലയിരുത്താനും ബോധ്യപ്പെടാനും അതുവഴി യുക്തി പരമായ നിഗമനങ്ങൾ രൂപീകരിക്കാനും സഹായിക്കുന്നു. 
  • അന്വേഷണാത്മക പഠനം, പ്രശ്നാധിഷ്ഠിത പഠനം, പ്രോജക്ട് രീതിയിലുള്ള പഠനം എന്നിവയിൽ പ്രയോജനപ്പെടുത്തുന്നത് ആഗമനരീതിയിലെ പ്രക്രിയയാണ്.
  • പഠനത്തിൽ പഠിതാവിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. 
  • പഠിതാക്കൾ സ്വയം പൊതുതത്ത്വങ്ങൾ രൂപീകരിക്കുന്നു. 
  • വിശകലനാത്മക ചിന്ത വളർത്താനും ഉയർന്ന തലത്തിലുള്ള ചിന്താശേഷി വികസിപ്പിക്കാനും കഴിയുന്നു 
  • പഠനം രസകരമാക്കുന്നു

പരിമിതികൾ 

  • ആഗമനരീതിയിലുള്ള പഠനപ്രക്രിയ സമയ കൂടുതൽ, ഭാവന, സർഗാത്മകത എന്നിവ ആവശ്യപ്പെടുന്നു. 
  • നടപ്പിലാക്കുന്നതിന് കൂടുതൽ അധ്യാപന വൈദഗ്ധ്യം ആവശ്യമാണ്. 

Related Questions:

ചർച്ചാ രീതിയുടെ നേട്ടമേത് ?
. Concept formation is the result of different mental activities. Which of the following is the right order?

Which of the following statements are correct

  1. syllabus forms the basis for writing text books ,preparing teacher's guide and planning lessons.
  2. Syllabus places more stress on the specific learning materials to be interested.
  3. Syllabus is much more specific, speaking of the details of the items prescribed for study, the sequential order of presenting the content
  4. Syllabus is book oriented and theoretical
    . A problem child is generally one who has
    The first step in problem solving method is: