Challenger App

No.1 PSC Learning App

1M+ Downloads

അന്തരീക്ഷത്തിലെ ഒരു ഘടകമായ പൊടിപടലങ്ങളുമായി (Dust Particles) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. സാധാരണയായി കണ്ടുവരുന്നത് അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ്
  2. താപസംവഹന പ്രക്രിയയിലൂടെയാണ് ഇവ മുകളിലേക്കെത്തുന്നത്
  3. അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി (Hydroscopic nuclei) വർത്തിക്കുന്നു

    Aഎല്ലാം ശരി

    Bi മാത്രം ശരി

    Cii മാത്രം ശരി

    Diii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    പൊടിപടലങ്ങൾ (Dust Particles)

    • വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് അന്തരീക്ഷത്തിലേക്ക്  എത്തിച്ചേരുന്നു 
    • കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങളാണ്  സാധാരണയായി അന്തരീക്ഷം ഉൾക്കൊള്ളുന്ന പൊടിപടലങ്ങൾ.
    • അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ് സാധാരണയായി പൊടിപടലങ്ങൾ കണ്ടുവരുന്നത്.
    • താപസംവഹന പ്രക്രിയയിലൂടെ ഈ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നു.
    • ഉപോഷ്ണമേഖല പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലും വീശുന്ന വരണ്ട കാറ്റു മൂലം ഈ പ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ ഭൂമധ്യ രേഖാപ്രദേശങ്ങളെ അപേക്ഷിച്ച് പൊടിപടലങ്ങൾ കൂടുതലായി കാണപ്പെടുന്നു.
    • അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി (Hydroscopic nuclei) വർത്തിക്കുന്ന പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ചാണ് മേഘങ്ങൾ രൂപംകൊള്ളുന്നത് 

    Related Questions:

    ഭൂമിക്കുള്ളിലെ സംവഹനപ്രവാഹത്തിനാവശ്യമായ ഊഷ്‌മാവ് നൽകികൊണ്ട് ആദിമകാലത്തെ ഭൗമതാപത്തിന്റെ അവശേഷിപ്പുകൾ ഇന്നും ഭൂമിക്കുള്ളിൽ അവശേഷിക്കുന്നു.ഇതിനെ അറിയപ്പെടുന്നത്?
    How does La-Nina affect the Pacific Ocean?

    Q. ചുവടെ കൊടുത്തിരിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. ലോകത്തിലെ ഏറ്റവും വലിയ ഗിരികന്തരമായ ഗ്രാൻഡ് കാന്യന്‍ സ്ഥിതി ചെയ്യുന്ന നദിയാണ്, റൈൻ നദി.
    2. ‘കൽക്കരി നദി’ എന്നറിയപ്പെടുന്ന നദിയാണ് കോളറാഡോ നദി.
    3. ലോകത്തിലെ ഏറ്റവും വിസ്തൃതമായ വെള്ളച്ചാട്ടമാണ്, എയ്ഞ്ചൽ വെള്ളച്ചാട്ടം.
    4. മഞ്ഞുപാളികൾക്കിടയിൽ കാണുന്ന തടാകമാണ് വോസ്തോക്ക് തടാകം.

      ഇവയിൽ മടക്ക് പർവതങ്ങൾക്ക് ഉദാഹരണം ഏതെല്ലാമാണ് ?

      1. ഹിമാലയം
      2. ആൽപ്സ്
      3. റോക്കിസ്
      4. ആൻഡീസ്‌
        ചിൽക തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?