App Logo

No.1 PSC Learning App

1M+ Downloads
ഭൂമിക്കുള്ളിലെ സംവഹനപ്രവാഹത്തിനാവശ്യമായ ഊഷ്‌മാവ് നൽകികൊണ്ട് ആദിമകാലത്തെ ഭൗമതാപത്തിന്റെ അവശേഷിപ്പുകൾ ഇന്നും ഭൂമിക്കുള്ളിൽ അവശേഷിക്കുന്നു.ഇതിനെ അറിയപ്പെടുന്നത്?

Aഭൗമ വികിരണം

Bഗീസർ

Cആണവ അപചയം

Dഅവക്ഷിപ്ത‌ താപം

Answer:

D. അവക്ഷിപ്ത‌ താപം

Read Explanation:

സംവഹനപ്രവാഹം

  • കാഠിന്യമുള്ള ശിലാമണ്ഡലഫലകങ്ങൾക്കു താഴെ, ശിലാദ്രവം ചാക്രിക ചലനത്തിന് വിധേയമാകുന്നു.
  • ചുട്ടു പഴുത്ത മാഗ്മ ഉയർന്നുവരികയും വ്യാപിക്കുകയും ചെയ്യുന്നതിനെത്തുടർന്ന് തണുക്കാൻ തുടങ്ങുകയും വീണ്ടും ആഴങ്ങളിലേക്കാണ്ടു പോവുകയും ചെയ്യുന്നു.
  • നിരന്തരം നടക്കുന്ന ഈ പ്രക്രിയയെ ശാസ്ത്രജ്ഞർ സംവഹനപ്രവാഹം എന്നാണ് വിശേഷിപ്പിക്കുന്നത്.
  • ശിലാമണ്ഡലഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് ഇങ്ങനെ സംഭവിക്കുന്ന സംവഹനപ്രവാഹമാണ് 
  • സംവഹനപ്രവാഹത്തിനാവശ്യമായ ഊഷ്‌മാവ് പ്രധാനമായും രണ്ട് സ്രോതസുകളിൽനിന്നുമാണ് ലഭിക്കുന്നത് :
    1. ആണവ അപചയം വഴിയും
    2. അവക്ഷിപ്‌ത ഊഷ്‌മാവിലൂടെയും

ആണവ അപചയം

  • പ്രകൃതിയിലെ ചില ധാതുക്കൾ സ്വയം ഊർജം നഷ്ടപ്പെടുത്തി നശിക്കുന്ന സ്വഭാവത്തോടുകൂടിയവയാണ്.
  • വൻതോതിൽ ഊർജം നഷ്ട‌പ്പെടുത്തിക്കൊണ്ട് കാലാന്തരത്തിൽ ഇല്ലാതെയാകുന്ന പ്രക്രിയയാണ് ആണവ അപചയം.
  • യുറേനിയം - 238, പൊട്ടാസ്യം - 40, തോറിയം - 232 എന്നിങ്ങനെയുള്ള ധാതുകൾക്ക് അണുവികിരണശേഷിയുണ്ട്
  • ഈ ധാതുക്കളുടെ സാന്നിധ്യമാണ് ഭൂമിയുടെ ഉള്ളിലെ വർധിച്ച താപത്തിൻ്റെ ഒരു സ്രോതസ്സ്.

അവക്ഷിപ്ത‌ താപം

  • ഭൂമി രൂപംകൊണ്ട സമയത്ത് ചുട്ടുപഴുത്ത വാതക ഗോളമായിരുന്നു.
  • അത് സാവധാനം തണുത്തത്തിന്റെ ഫലമാണ് ഭൂമുഖം ഇന്നു കാണുന്ന തരത്തിലായത്.
  • ആദിമകാലത്തെ ഭൗമതാപത്തിന്റെ ബാക്കിപത്രം ഇന്നും ഭൂമിക്കുള്ളിൽ അവശേഷി ക്കുന്നു. ഇതാണ് അവക്ഷിപ്‌ത താപം.

Related Questions:

23 1/2° വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് എന്ത് ?

അന്തരീക്ഷമര്‍ദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

  1. ചതുര്രശ സെന്റിമീറ്ററിന്‌ 1994 മില്ലിഗ്രാം എന്ന തോതിലാണ്‌ ഭൗമോപരി തലത്തില്‍ വായു ചെലുത്തുന്ന ശരാശരി ഭാരം
  2. ഡെപ്ത് ഗേജ് എന്ന ഉപരണം ഉപയോഗിച്ചാണ്‌ അന്തരീക്ഷക്ഷമര്‍ദം അളക്കുന്നത്‌.
  3. മില്ലിബാര്‍ , ഹെക്ടോപാസ്‌കല്‍ എന്നീ ഏകകങ്ങളിലാണ്‌ അന്തരീക്ഷക്ഷമര്‍ദം രേഖപ്പെടുത്തുന്നത്‌.
    'ചേസിങ് ദ മൺസൂൺ' ('Chasing the Monsoon') എന്ന കൃതി രചിച്ചത് ആരാണ് ?

    ഭൂമിയുടെ അന്തരീക്ഷപരിണാമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

    1. മുഖ്യമായും ഹീലിയം , ആർഗൺ എന്നിവയടങ്ങിയ പ്രാരംഭ അന്തരീക്ഷമാണ് ഭൂമിക്കുണ്ടായിരുന്നത്
    2. ഭൂമിയിൽ നിലനിന്നിരുന്ന പ്രാരംഭ അന്തരീക്ഷം സൗര വാതത്താൽ തൂത്തെറിയപ്പെട്ടു.
    3. ഭൂമി തണുക്കുന്ന ഘട്ടങ്ങളിൽ ഉള്ളറയിൽ നിന്നും വാതകങ്ങളും, നീരാവിയും മോചിപ്പിക്കപ്പെട്ടത്തോടെയാണ് അന്തരീക്ഷ പരിണാമത്തിന് തുടക്കമായത്
      ' തൈഫു ' ചക്രവാതം വീശുന്ന പ്രദേശം ഏതാണ് ?