App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിൽ ചാര നിറത്തിലോ കറുപ്പു നിറത്തിലോ കാണുന്ന മഴമേഘങ്ങളെ പറയുന്ന പേരെന്ത് ?

Aനിംബസ്

Bക്യുമുലസ്

Cസിറസ്

Dസ്ട്രാറ്റസ്

Answer:

A. നിംബസ്

Read Explanation:

നിംബസ് മേഘങ്ങൾ 

  • അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിൽ സ്ഥിതി ചെയുന്നു 
  • കറുപ്പ്, ചാര നിറത്തിൽ കാണപ്പെടുന്നു.
  • 'ഇടി മേഘങ്ങൾ' എന്നറിയപ്പെടുന്നു.
  • ഏറ്റവും സാന്ദ്രത കൂടിയ മേഘങ്ങൾ
  • സുര്യപ്രകാശത്തെ കടത്തിവിടില്ല.
  • ശക്തമായ മഴക്ക് കാരണമാകുന്നു.
  • 'ട്രയാങ്കുലാർ ' ആകൃതി.

സ്ട്രാറ്റസ് മേഘങ്ങൾ

  • 'മൂടൽമഞ്ഞി'ൻ്റെ ആകൃതി.
  • ഭൂമിയെ തൊടുന്ന മേഘങ്ങൾ.
  • ചാറ്റൽ മഴക്ക് കാരണമാകുന്നു.

ക്യുമുലസ് മേഘങ്ങൾ

  • 'പഞ്ഞിക്കെട്ട്,കൂമ്പാരം, കോളിഫ്ലവർ,ചെമ്മരിയാട് എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
  • പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു.

സിറസ് മേഘങ്ങൾ

  • 'പക്ഷിത്തൂവൽ , നാര് ' എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
  • സാന്ദ്രത കുറഞ്ഞ മേഘങ്ങൾ

Related Questions:

ഏറ്റവും താപനില കൂടിയ അന്തരീക്ഷ പാളി ഏത് ?
In which layer of the atmosphere, rainfall, storm, thundering and lightning are occur?
ബാരോമീറ്ററിൻ്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത് :
സൂര്യനിൽനിന്നുള്ള ഹ്രസ്വതരംഗവികിരണം ഭൗമോപരിതലത്തെ ചൂടുപിടിപ്പിക്കുന്നു. ചൂടുപിടിച്ച ഭൂമിയിൽനിന്നും ദീർഘതരംഗരൂപത്തിൽ താപം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. ഈ ഊർജം അന്തരീക്ഷത്തെ താഴെനിന്നും മുകളിലേക്ക് ചൂടുപിടിപ്പിക്കുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത് :
400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി :