Challenger App

No.1 PSC Learning App

1M+ Downloads
അന്തർലീന ഘട്ടം എന്നറിയപ്പെടുന്ന വികാസ ഘട്ടം ഏത് ?

Aആദ്യ ബാല്യo

Bമധ്യബാല്യം

Cകൗമാരം

Dഅന്ത്യ ബാല്യം

Answer:

D. അന്ത്യ ബാല്യം

Read Explanation:

അന്ത്യ ബാല്യം (Later Childhood)

  • സാമൂഹികാവബോധം കൂടുതൽ വികസിക്കുകയും ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
  • കൂടുതൽ യാഥാർത്ഥ്യ ബോധത്തോടു കൂടി പെരുമാറാൻ കഴിയുന്നു.
  • പഠനത്തിലും കളികളിലും മത്സര ബോധം കൂടുന്നു.
  • വിമർശന ബുദ്ധിയോടുകൂടി കാര്യങ്ങളെ വിശകലനം ചെയ്യാൻ തുടങ്ങുന്നു.
  • വീരാരാധന പ്രബലമാകുന്നു.
  • കായിക ശക്തിയും, ധൈര്യവും വർദ്ധിക്കുന്നു.
  • സമപ്രായ സംഘ പ്രവർത്തനങ്ങൾ (Peer group Activities) ശക്തമാകുന്നു.
  • ഭാഷാ ശേഷികളിൽ, നിപുണത (വൈദഗ്ധ്യം) നേടുന്നു.
  • സ്ഥിരതയാർന്ന വൈകാരിക പ്രകടനങ്ങൾ നടത്തുന്നു.
  • ഈ ഘട്ടത്തിൽ വളർച്ച മന്ദഗതിയിലും, ഒരേ തോതിലും ആയിരിക്കും.
  • ലൈംഗിക മേഖല ഒഴിച്ച് മറ്റെല്ലാ ശാരീരിക മാനസിക കാര്യങ്ങളിലും, കുട്ടി പരിപക്വനം ആർജിക്കുന്നു.
  • ശാസ്ത്രീയ ചിന്തയും ജീവിത മൂല്യങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടും, ഈ ഘട്ടത്തിൽ വളരുന്നു.
  • ഈ ഘട്ടത്തെ പൊരുത്തപ്പെടലിന്റെ കാലം (Age of conformity) എന്ന് വിളിക്കുന്നു.
  • ലൈംഗിക വികാരം അതിശക്തമായി പ്രത്യക്ഷപ്പെടുന്നത്, ഈ ഘട്ടം അവസാനിച്ചതിന് ശേഷം മാത്രമാണ്. ഇക്കാരണത്താൽ ഈ ഘട്ടം അന്തർലീന ഘട്ടം (latency period) എന്ന് അറിയപ്പെടുന്നു.

 


Related Questions:

റാണിക്ക് അഞ്ച് വയസ്സാണ്. റാണി പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിലാണ് വരുന്നത് ?
ജീവസ്പുരണ ഘട്ടം അറിയപ്പെടുന്ന മറ്റൊരു പേര് ?
താഴെപ്പറയുന്നവയിൽ ശിശു വികസനത്തെ സഹായിക്കാത്ത ഘടകം ?
സർഗാത്മക ചിന്തനത്തിന്റെ ഏറ്റവും ഉയർന്ന വ്യവഹാര മേഖല?
മറ്റുള്ള ഘടകങ്ങളെ അവഗണിച്ച് ഒരു ഘടകത്തെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രാഗ് ഘട്ടത്തിലെ കുട്ടികളുടെ മനോവ്യാപാരത്തിന്റെ പ്രത്യേകതയെ എന്ത് എന്നു പറയുന്നു?