App Logo

No.1 PSC Learning App

1M+ Downloads
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of needs) സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും അഭിമാനബോധവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇടയിൽ ക്രമീകരിച്ചിട്ടുള്ളത് :

Aവൈജ്ഞാനികാവശ്യങ്ങൾ

Bശാരീരികാവശ്യങ്ങൾ

Cആത്മസാക്ഷാത്ക്കാരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ

Dസ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ

Answer:

D. സ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ

Read Explanation:

മാനവികതാ സമീപനം (The Humanistic Approach)

  • മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്നു 

 

  • വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ  സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞർ :- 
    • കാൾ റോജേഴ്‌സ് 
    • അബ്രഹാം മാസ്‌ലോ 

 

അബ്രഹാം മാസ്‌ലോ (Abraham Maslow)

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. 
  • ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു

 

  • ശാരീരികാവശ്യങ്ങള്‍ (Physiological needs)

ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ ഇതില്‍ പെടുന്നു.

  • സുരക്ഷാപരമായ ആവശ്യങ്ങള്‍ (Safety needs)

ശരീരം, തൊഴില്‍, ആരോഗ്യം, സമ്പത്ത് തുടങ്ങിയവ ഇക്കൂട്ടത്തിലാണ്

  • സ്നേഹം / സ്വന്തമെന്ന ബോധം Belongingness and Love) (മാനസികാവശ്യങ്ങള്‍)

സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം

  • ആദരക്കപ്പെടണമെന്ന ആഗ്രഹം (Self Esteem)

ആത്മവിശ്വാസം, ബഹുമാനം

  • ആത്മസാക്ഷാത്കാരം / സ്വത്വാവിഷ്കാരം / ആത്മ യാഥാർഥ്യ വൽക്കരണം (Self Actualization)

ഒരു വ്യക്തിക്ക് തൻറെ കഴിവിനനുസരിച്ച് എത്തിച്ചേരാവുന്ന ഉയർന്ന സ്ഥലം


Related Questions:

The attitude which describes a mental phenomenon in which the central idea is that one can increase achievement through optimistic thought processes. 

  1. Positive Attitude
  2. Negative Attitude
  3. Sikken Attitude
  4. Neutral Attitude

    ഭാഷാപരശോധകം പ്രയോഗികമല്ലാത്തവരെ തിരഞ്ഞെടുക്കുക :

    1. ശിശുക്കൾ
    2. കൗമാരപ്രായക്കാർ
    3. നിരക്ഷരർ
    4. വിദ്യാർഥികൾ
      Heuristic Method ൻ്റെ അടിസ്ഥാനം :
      ഭൂപടം നിരീക്ഷിച്ച് സ്ഥാനം നിർണ്ണയിക്കൽ, കൊളാഷ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏത് M.I. മേഖലയ്ക്ക് സഹായകമാണ് ?

      A teacher give a sweet to a student who has answered correctly to the question. Here the teacher is trying to implement which of the following laws of learningr

      1. Law of exercise
      2. Law of response
      3. Law of effect
      4. Law of aptitude