App Logo

No.1 PSC Learning App

1M+ Downloads
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം മമത, സ്വീകരണം, ഭാഗമാവൽ എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസ്നേഹത്തിനു വേണ്ടിയുള്ള ആവശ്യം

Bവൈജ്ഞാനിക ആവശ്യം

Cഅഭിമാനബോധവുമായി ബന്ധപ്പെട്ട ആവശ്യം

Dശാരീരിക ആവശ്യം

Answer:

A. സ്നേഹത്തിനു വേണ്ടിയുള്ള ആവശ്യം

Read Explanation:

അബ്രഹാം മാസ്ലോ

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

1. ശാരീരികാവശ്യങ്ങള്‍

  • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

2. സുരക്ഷാപരമായ ആവശ്യങ്ങള്‍

  • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

3. മാനസികാവശ്യങ്ങള്‍ / സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

  • സുരക്ഷിതാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം ഉടലെടുക്കുന്നു.
  • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവയിലൂടെ ഇതിൻറെ പൂർത്തീകരണം സാധ്യമാകുന്നു.

4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

  • ആത്മവിശ്വാസം, ബഹുമാനം

5. വൈജ്ഞാനികം

  • അറിവ് ആർജിക്കുക, വസ്തുതകൾ വിശകലനം ചെയ്യുക

6. സൗന്ദര്യാത്മകം

  • കലാ-സാഹിത്യ ആസ്വാദനങ്ങൾ, സർഗപ്രവർത്തനങ്ങൾ

7. ആത്മസാക്ഷാത്കാരം

  • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

 


Related Questions:

Classical conditional is a learning theory associated with-------------
ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം
പഠനത്തിൽ കുട്ടിയ്ക്ക് എത്താൻ കഴിയുന്ന വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിലേക്ക് (zpd) നയിക്കാൻ പര്യാപ്തമല്ലാത്തത്
Who introduced the concept of fluid and crystal intelligence
ആഭരണ പ്രിയയായ മകൾ ക്ലാസിൽ ഒന്നാമതെത്തിയാൽ അവൾക്ക് ഒരു പുതിയ നെക്ലേസ് വാങ്ങിത്തരാമെന്ന് ഒരു അമ്മ വാഗ്ദാനം ചെയ്യുന്നു - ഇത് :