അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ മറ്റൊരു പേര് എന്താണ്?
Aലീ റെസ്സലൂഷൻ
Bകോണ്ടിനെൻ്റൽ ഡിക്ലറേഷൻ
Cകോണ്ടിനെൻ്റൽ ട്രീറ്റി
Dഇവയൊന്നുമല്ല
Answer:
A. ലീ റെസ്സലൂഷൻ
Read Explanation:
സ്വാതന്ത്ര്യ പ്രഖ്യാപനം (The Declaration of Independence)
സ്വാതന്ത്ര്യത്തിൻ്റെയും, മനുഷ്യാവകാശങ്ങളുടെയും ആദർശങ്ങൾ ഉൾക്കൊള്ളുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായക രേഖകളിൽ ഒന്നായിരൂന്നു രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് അംഗീകരിച്ച സ്വാതന്ത്ര്യ പ്രഖ്യാപനം
'ലീ റെസ്സലൂഷൻ' എന്നുമിത് അറിയപ്പെടുന്നു.
പൂർണ്ണമായും സ്വതന്ത്രരാകാനുള്ള കോളനികളുടെ ആവശ്യം ആദ്യമായി ഉന്നയിച്ചത് സ്വതന്ത്ര പ്രഖ്യാപനത്തിലൂടെയാണ്
1776 ജൂലൈ 4നായിരുന്നു ഈ രേഖയെ രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് അംഗീകരിച്ചത്
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ , തോമസ് ജെഫേഴ്സൺ എന്നിവർ തയ്യാറാക്കിയതയായിരുന്നു ഈ പ്രഖ്യാപനം
'സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത്- തോമസ് ജഫേഴ്സൺ
' എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിയ്ക്കപ്പെട്ടിരിക്കുന്നു ' എന്നാണ് സ്വാതന്ത്ര്യ പ്രഖ്യാപനം ആരംഭിക്കുന്നത്