അമേരിക്കൻ സോക്കർ ക്ലബ്ബിൽ കളിച്ച ആദ്യ ഇന്ത്യൻ താരം ?
Aസുനിൽ ഛേത്രി
Bഐ.എം.വിജയൻ
Cസരംഗപാണി രാമൻ
Dപി.കെ. ബാനർജി
Answer:
A. സുനിൽ ഛേത്രി
Read Explanation:
സുനിൽ ഛേത്രി
- ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരിലൊരാളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി.
- 2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
- 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി.
- അമേരിക്കൻ സോക്കർ ക്ലബ്ബിൽ കളിച്ച ആദ്യ ഇന്ത്യൻ താരം ഇദ്ദേഹമാണ്.
- 2019 ഒക്ടോബർ 15 ന് അന്താരാഷ്ട്ര ഫുട്ബോളിൽ പരമാവധി ഗോൾ നേടിയ മികച്ച 10 ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി ഛേത്രി മാറി.