അമോണിയം സൾഫേറ്റ്
Aബേസിക് ലവണം
Bഅസിഡിക് ലവണം
Cന്യൂട്രൽ ലവണം
Dസങ്കീർണ്ണ ലവണം
Answer:
B. അസിഡിക് ലവണം
Read Explanation:
അമോണിയം സൾഫേറ്റ്, വെളുത്തതും, മണമില്ലാത്തതും, സ്ഫടിക സ്വഭാവമുള്ളതുമായ ഒരു ലവണമാണ്.
ഇത് വളമായും, ജൈവ രാസ ഗവേഷണത്തിലും ഉപയോഗിക്കുന്നു. ഇത് AMS എന്നും അറിയപ്പെടുന്നു.
അമോണിയം സൾഫേറ്റ്, സൾഫർ (S) വളമായാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
(NH₄)₂SO₄ എന്ന ഫോർമുലയുള്ള അമോണിയം സൾഫേറ്റ് ഒരു അസിഡിക് ലവണത്തിന് ഉദാഹരണമാണ്.
കാരണം ഇത് ശക്തമായ ഒരു ആസിഡിൽ നിന്നും (സൾഫ്യൂറിക് ആസിഡ്), ദുർബലമായ ഒരു ബേസിൽ നിന്നും (അമോണിയ) രൂപം കൊള്ളുന്നു.
2NH₃ + H₂SO₄ → (NH₄)₂SO₄