Challenger App

No.1 PSC Learning App

1M+ Downloads
അറസ്‌റ്റിനെ കുറിച്ച് ബന്ധുവിനെ അറിയിക്കാൻ അറസ്‌റ്റ് ചെയ്യുന്ന വ്യക്തിയുടെ ബാധ്യതയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 48

Bസെക്ഷൻ 49

Cസെക്ഷൻ 50

Dസെക്ഷൻ 51

Answer:

A. സെക്ഷൻ 48

Read Explanation:

BNSS Section-48 - Obligation of person making arrest to inform about arrest etc... relative [അറസ്‌റ്റിനെ കുറിച്ച് ബന്ധുവിനെ അറിയിക്കാൻ അറസ്‌റ്റ് ചെയ്യുന്ന വ്യക്തിയുടെ ബാധ്യത.]

  • 48(1) - ഈ സൻഹിതയിൻ കീഴിൽ - അറസ്റ്റ് നടത്തുന്ന പോലീസ് ഉദ്യേദ്യാഗസ്ഥനോ മറ്റു വ്യക്തിയോ ഉടൻ തന്നെ അറസ്റ്റിനെയും അറസ്റ്റ് ചെയ്‌തിരിക്കുന്ന സ്ഥലത്തെയും കുറിച്ചുള്ള വിവരങ്ങൾ അയാളുടെ ബന്ധുവിനോ സുഹൃത്തിനോ ,

  • അല്ലെങ്കിൽ വെളിപ്പെടുത്താവുന്ന മറ്റു വ്യക്തികൾക്കോ ഉടൻ വിവരം നൽകേണ്ടതാണ്. കൂടാതെ അത്തരം വിവരങ്ങൾ ജില്ലയിലെ നിയുക്ത പോലീസ് ഓഫീസർക്കും നൽകേണ്ടതാണ്.

  • 48(2) - പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്ത വ്യക്തിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നാൽ 1-ാം ഉപവകുപ്പിന് കീഴിലുള്ള അവകാശങ്ങൾ അയാളെ അറിയിക്കേണ്ടതാണ്.

  • 48(3) - അത്തരത്തിലുള്ള ആളുടെ അറസ്‌റ്റിനെക്കുറിച്ച് ആരെയാണ് അറിയിച്ചിരിക്കുന്നതെന്ന് എന്ന വിവരം സംസ്ഥാന സർക്കാർ ഇതിനായി സജ്ജീകരിച്ചിട്ടുള്ള ചട്ടങ്ങൾ പ്രകാരം സ്റ്റേഷനിൽ സൂക്ഷിക്കുന്ന ഒരു പുസ്‌തകത്തിൽ രേഖപ്പെടുത്തേണ്ടതാണ്.

  • 48(4) - അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ സംബന്ധിച്ച് ഉപവകുപ്പ് (2),(3) എന്നിവയുടെ ആവശ്യകതകൾ പാലിച്ചിട്ടുണ്ടെന്ന് സ്വയം ബോധ്യപ്പെടേണ്ടത് അറസ്‌റ്റിലായ വ്യക്തിയെ ഹാജരാക്കുന്ന മജിസ്‌ട്രേറ്റിൻ്റെ കടമയാണ്.


Related Questions:

മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.
അടച്ചിട്ട സ്ഥലത്തിൻ്റെ ചാർജുള്ള ആളുകൾ പരിശോധന അനുവദിക്കേണ്ടതാണ് എന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

സെക്ഷൻ 72 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 72 (1) - ഈ സൻഹിതയുടെ കീഴിൽ ഒരു കോടതി പുറപ്പെടുവിച്ച എല്ലാ അറസ്റ്റ് വാറന്റും രേഖാമൂലമുള്ളതായിരിക്കുകയും, അത്തരം കോടതിയുടെ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിടുകയും കോടതിയുടെ മുദ്ര വഹിക്കുന്നതും ആയിരിക്കേണ്ടതാണ്.
  2. 72(2) - അത്തരത്തിലുള്ള ഓരോ വാറന്റും അത് പുറപ്പെടുവിച്ച കോടതി അത് റദ്ദാക്കുന്നത് വരെയോ, അല്ലെങ്കിൽ അത് നടപ്പിലാക്കുന്നത് വരെയോ പ്രാബല്യത്തിലിരിക്കുന്നതാണ്.
    വാറണ്ട് കേസ്" എന്നാൽ (i) വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് (ii) ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ് (iii) രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ് (iv) ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.