അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) പ്രധാനമാ
- നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി)
- അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) പ്രധാനമായും പെരുമാറ്റ പ്രശ്നമാണ്
- ADHD യെ രണ്ടുതരം പെരുമാറ്റ പ്രശ്നങ്ങളായി തരംതിരിക്കുന്നു :-
-
- അശ്രദ്ധ
- ഹൈപ്പർ ആക്ടിവിറ്റിയും ആവേശവും
കുട്ടികളിലെ ലക്ഷണങ്ങൾ
കുട്ടികളിൽ ADHD യുടെ ലക്ഷണങ്ങൾ സാധാരണയായി 6 വയസ്സിന് മുമ്പാണ് കാണിക്കുന്നത്.
അശ്രദ്ധ
- കൂടുതൽ നേരം ഒരു കാര്യത്തിൽ ശ്രദ്ധകൊടുക്കാൻ സാധിക്കാതിരിക്കുകയോ എളുപ്പത്തിൽ ശ്രദ്ധ തെറ്റുകയോ ചെയ്യുക
- സ്കൂളിലേക്കുള്ള പ്രവൃത്തികളിൽ അശ്രദ്ധമായി തെറ്റുകൾ വരുത്തുക
- പല കാര്യങ്ങളും മറന്നുപോവുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുക
- മടുപ്പിക്കുന്നതോ സമയമെടുക്കുന്നതോ ആയ ജോലികളിൽ ഏറെ നേരം നിൽക്കാൻ കഴിയാതിരിക്കുക
- നിർദേശങ്ങൾ കേൾക്കാനോ നടപ്പിലാക്കാനോ കഴിയാതിരിക്കുക
- ചെയ്യുന്ന കാര്യങ്ങൾ നിരന്തരം മാറ്റുക
- പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുക
ഹൈപ്പർ ആക്ടിവിറ്റി
- സ്വസ്ഥമായി ഇരിക്കാൻ കഴിയുന്നില്ല, പ്രത്യേകിച്ച് ശാന്തമായ ചുറ്റുപാടിൽ
- നിരന്തരം കലഹിക്കുന്നു
- ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു
- അമിതമായ ശാരീരിക ചലനം
- അമിതമായ സംസാരം
- ഊഴം ആകുന്നതുവരെ കാത്തിരിക്കാൻ തയാറാകാതിരിക്കുക
- ചിന്തിക്കാതെ പ്രവർത്തിക്കുക
- സംഭാഷണങ്ങൾ തടസ്സപ്പെടുത്തുക
- അപകട സാധ്യതയെ കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കുക