Challenger App

No.1 PSC Learning App

1M+ Downloads
അശ്രദ്ധമൂലം മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 106

Bസെക്ഷൻ 107

Cസെക്ഷൻ 108

Dസെക്ഷൻ 109

Answer:

A. സെക്ഷൻ 106

Read Explanation:

സെക്ഷൻ 106 - അശ്രദ്ധമൂലം മരണം സംഭവിക്കുന്നത് (Causing death by Negligence)

  • കുറ്റകരമായ നരഹത്യക്ക് തുല്യമല്ലാത്ത അശ്രദ്ധമായ ഒരു പ്രവൃത്തി, ഒരു വ്യക്തിയുടെ മരണത്തിനിടയാക്കിയാൽ, 5 വർഷം വരെ ആകാവുന്ന തടവോ, പിഴയോ.

  • ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ മെഡിക്കൽ നടപടിക്രമങ്ങൾ ചെയ്യുമ്പോൾ, അശ്രദ്ധയിലൂടെ മരണം സംഭവിച്ചാൽ - 2 വർഷം തടവോ, പിഴയോ ലഭിക്കാം

  • അശ്രദ്ധമായ വാഹനമോടിക്കൽ മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാവുകയും, ഒരു ഉദ്യോഗസ്ഥനെ അറിയിക്കാതെ രക്ഷപ്പെടുകയും ചെയ്യുന്ന വ്യക്തിക്ക് - 10 വർഷം വരെ നീണ്ടു നിൽക്കാവുന്ന തടവ് ശിക്ഷയും, പിഴയും ലഭിക്കുന്നതാണ്.


Related Questions:

ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
അസന്മാർഗികമായ പ്രവൃത്തിക്ക് കുട്ടിയെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
BNS ലെ സെക്ഷൻ 99 പ്രകാരം ശരിയായ ശിക്ഷ ഏത് ?
ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപായ മുളവാക്കുന്ന കൃത്യത്താൽ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?