App Logo

No.1 PSC Learning App

1M+ Downloads
അശ്ലില ഉള്ളടക്കം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിന് ശിക്ഷ നൽകുന്നത് ഐടി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ്?

Aവകുപ്പ് 65

Bവകുപ്പ് 66

Cവകുപ്പ് 67

Dവകുപ്പ് 70

Answer:

C. വകുപ്പ് 67

Read Explanation:

  • ഇൻഫർമേഷൻ ടെക്നോളജി ആക്ട് (Information Technology Act), 2000 ഒക്ടോബർ 17-നാണ് ഇന്ത്യൻ പാർലമെന്റ് നിയമമാക്കിയത്.

  • ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളും ഇലക്ട്രോണിക് വാണിജ്യവും കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക നിയമമാണിത്.

ഐ ടി ആക്ട് വകുപ്പ് 67

  • ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ വകുപ്പ് 67 (Section 67) ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ ഉള്ള ശിക്ഷയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

വകുപ്പ് 67 പ്രകാരമുള്ള ശിക്ഷകൾ

ആദ്യത്തെ കുറ്റത്തിന്

  • മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

  • അഞ്ച് ലക്ഷം രൂപ വരെ പിഴയും ചുമത്താം.

തുടർന്നുള്ള കുറ്റങ്ങൾക്ക് (രണ്ടാമത്തെയോ അതിനു ശേഷമുള്ളതോ ആയ കുറ്റങ്ങൾ

  • അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

  • പത്ത് ലക്ഷം രൂപ വരെ പിഴയും ചുമത്താം.

ഐ ടി ആക്ട് വകുപ്പ് 65

  • ഒരു വ്യക്തി ബോധപൂർവമോ മനഃപൂർവമോ ആയി, ഏതെങ്കിലും കമ്പ്യൂട്ടർ സോഴ്സ് കോഡ് (computer source code) ഒളിപ്പിക്കുകയോ, നശിപ്പിക്കുകയോ, മാറ്റം വരുത്തുകയോ, അല്ലെങ്കിൽ മറ്റൊരു വ്യക്തിയെക്കൊണ്ട് അപ്രകാരം ചെയ്യിപ്പിക്കുകയോ ചെയ്താൽ അത് കുറ്റകരമാണ്.

വകുപ്പ് 65 പ്രകാരമുള്ള ശിക്ഷകൾ

  • മൂന്ന് വർഷം വരെ തടവ് ശിക്ഷ.

  • രണ്ട് ലക്ഷം രൂപ വരെ പിഴ.

  • അല്ലെങ്കിൽ ഇത് രണ്ടും ഒരുമിച്ച്.

ഐ ടി ആക്ട് വകുപ്പ് 66

  • ഒരു വ്യക്തി സത്യസന്ധതയില്ലാതെയോ (dishonestly) അല്ലെങ്കിൽ വഞ്ചനാപരമായോ (fraudulently) വകുപ്പ് 43-ൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും പ്രവൃത്തി ചെയ്താൽ അത് കുറ്റകരമാണ്.

  • വകുപ്പ് 43 പൊതുവെ ഒരു വ്യക്തിക്ക് മറ്റൊരാളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്കോ ഡാറ്റയിലേക്കോ അനുവാദമില്ലാതെ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചും പിഴകളെക്കുറിച്ചും പറയുന്നു.

വകുപ്പ് 66 പ്രകാരമുള്ള ശിക്ഷകൾ

  • മൂന്ന് വർഷം വരെ തടവ് ശിക്ഷ.

  • അഞ്ച് ലക്ഷം രൂപ വരെ പിഴ.

  • അല്ലെങ്കിൽ ഇത് രണ്ടും ഒരുമിച്ച്.

ഐ ടി ആക്ട് വകുപ്പ് 70

  • ഐ ടി ആക്ട്, 2000-ലെ വകുപ്പ് 70 (Section 70) "സംരക്ഷിത സംവിധാനം" (Protected System) എന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

  • സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ നിർണായക ഇൻഫ്രാസ്ട്രക്ചറുകൾ സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഈ വകുപ്പ് വളരെ പ്രധാനപ്പെട്ടതാണ്.

  • അനധികൃതമായ പ്രവേശനം തടയുകയും അത്തരം പ്രവൃത്തികൾക്ക് കഠിനമായ ശിക്ഷകൾ നൽകുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തുന്നു.


Related Questions:

സൈബർ കുറ്റകൃത്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക. ശരിയായി പൊരുത്തപ്പെടുന്നത് ഏതൊക്കെയാണ് ? 

  1. ക്രെഡിറ്റ് കാർഡ് തട്ടിപ്പ്  - വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ
  2. ഇന്റർനെറ്റ് സമയ മോഷണം - വ്യക്തികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ 
  3. സൈബർ ഭീകരത -  സർക്കാരിനെതിരെ സൈബർ കുറ്റകൃത്യങ്ങൾ
  4. സ്വകാര്യതയുടെ ലംഘനം  -  വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ 
    Programs that multiply like viruses but spread from computer to computer are called as:
    Posting derogatory remarks about the employer on a social networking site is an example of:
    What Cookies mean for?
    കമ്പ്യൂട്ടർ സോഴ്സ് കോഡ് ആവശ്യമായി വരുമ്പോൾ, അറിഞ്ഞോ മനഃപൂർവ്വം മറച്ചുവെക്കുകയോ നശിപ്പിക്കുകയോ മാറ്റുകയോ മനപ്പൂർവ്വമോ ബോധപൂർവ്വമോ മറ്റൊരാൾക്ക് കമ്പ്യൂട്ടർ, കമ്പ്യൂട്ടർ പ്രോഗ്രാം, കമ്പ്യൂട്ടർ സിസ്റ്റം അല്ലെങ്കിൽ കമ്പ്യൂട്ടർ നെറ്റ് വർക്ക് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഏതെങ്കിലും കമ്പ്യൂട്ടർ സോഴ്സ് കോഡ് മറയ്ക്കുകയോ നശിപ്പിക്കുകയോ മാറ്റുകയോ ചെയ്യുന്നു. തൽക്കാലം പ്രാബല്യത്തിലുള്ള നിയമപ്രകാരം സൂക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്താൽ ________ വരെ തടവുശിക്ഷ ലഭിക്കും.