App Logo

No.1 PSC Learning App

1M+ Downloads
അഷ്ടകനിയമം എന്നറിയപ്പെടുന്ന മൂലക വർഗീകരണം നടത്തിയത് ആര് ?

Aഡൊബെറൈനർ

Bമെൻഡലീഫ്

Cന്യൂലാൻഡ്‌സ്

Dഅന്റോയിൻ ലാവോസിയ

Answer:

C. ന്യൂലാൻഡ്‌സ്

Read Explanation:

ന്യൂലാൻഡ്‌സ്

  • അഷ്ടകനിയമം (Law of Octaves) എന്നറിയപ്പെടുന്ന മൂലക വർഗീകരണം നടത്തിയത് ന്യൂലാൻഡ്‌സ് ആണ്

  • മൂലകങ്ങളെ അറ്റോമികമാസിന്റെ ആരോഹണക്രമത്തിൽ വിന്യസിക്കുമ്പോൾ, എട്ടാമത് വരുന്ന ഓരോ മൂലകവും ഗുണങ്ങളിൽ ആദ്യത്തേതിന്റെ ആവർത്തനമാണ് എന്നതാണ് അഷ്ടകനിയമം.

  • ഇതിനെ സംഗീതത്തിലെ സപ്തസ്വരങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു.

  • പിന്നീട് കൂടുതൽ മൂലകങ്ങൾ കണ്ടെത്തിയതോടെ, എല്ലാ മൂലകങ്ങളെയും ഇത്തരത്തിൽ ക്രമീകരിക്കാനാവില്ല എന്ന മനസ്സിലായി


Related Questions:

ചുവടെ നല്കിയിരിക്കുന്നവയിൽ 'ആറ്റവു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

  1. തന്മാത്രകളെ വിഭജിക്കുമ്പോൾ ആറ്റങ്ങൾ ലഭിക്കുന്നു
  2. തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് അതിസൂക്ഷ്മങ്ങളായ ആറ്റങ്ങൾ കൊണ്ടാണ്.
  3. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്
    ജലം ഒന്നിലധികം ഘടകങ്ങൾ ചേർന്ന പദാർഥമാണ് എന്ന് തെളിയിച്ചത് ആര് ?
    മൂലകങ്ങളെ സമാന ഗുണങ്ങളുള്ള, മൂന്നെണ്ണം വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ചത് ആര് ?

    ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ തിരഞ്ഞെടുക്കുക.

    1. പ്രോട്ടോണുകളുടെ ചാർജ് പോസിറ്റീവാണ്
    2. ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും കാണപ്പെടുന്നു
    3. ഇലക്ട്രോണുകളുടെ ചാർജ് നെഗറ്റീവ് ആണ്
    4. ചാർജ് ഇല്ലാത്ത കണമാണ് ന്യൂട്രോൺ
      എന്തിനെയാണ് അറ്റോമിക നമ്പറായി പരിഗണിക്കുന്നത് ?