Challenger App

No.1 PSC Learning App

1M+ Downloads
ആക്സോണൈറ്റിന്റെ അഗ്രഭാഗം അറിയപ്പെടുന്നത് ?

Aസിനാപ്റ്റിക് നോബ്

Bആക്സോൺ

Cഡെൻഡ്രൈറ്റ്

Dഡെൻഡ്രോൺ

Answer:

A. സിനാപ്റ്റിക് നോബ്

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

മസ്തിഷ്ക ഭാഗങ്ങളെക്കുറിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. തലാമസ് ആന്തര സമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു.

2. ഹൈപ്പോ തലാമസ് ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

മസ്തിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ ഉള്ള ഭാഗങ്ങളാണ് :
തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണപ്പെടുന്ന മെനിഞ്ചസ് എന്ന ആവരണം എത്ര സ്തരപാളികളോട് കൂടിയതാണ്?
ഏത് നാഡിയാണ് ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

ഉമാമി രുചി തരുന്ന ഘടകങ്ങളുള്ള ഭക്ഷണ പദാർഥങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. പാൽ
  2. മാംസം
  3. കടൽ വിഭവങ്ങൾ
  4. കൂൺ