Challenger App

No.1 PSC Learning App

1M+ Downloads

ഇൻ്റർ ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം
  2. സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു
  3. സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നു

    Ai മാത്രം

    Bi, ii എന്നിവ

    Cii, iii

    Dഎല്ലാം

    Answer:

    B. i, ii എന്നിവ

    Read Explanation:

    റിഫ്ളക്‌സ് പ്രവർത്തനങ്ങൾ

    • നമ്മുടെ ഇച്ഛാനുസരണമല്ലാതെ, ഉദ്ദീപനങ്ങൾക്കനുസരിച്ച് ആകസ്‌മികമായി നടക്കുന്ന പ്രതികരണങ്ങളാണ് റിഫ്ളക്‌സ് പ്രവർത്തനങ്ങൾ (Reflex actions).

    • ഈ പ്രതികരണങ്ങൾ ബോധപൂർവമല്ല സംഭവിക്കുന്നത്.

    റിഫ്‌ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാത :

    • ഗ്രാഹി - ആവേഗങ്ങൾ രൂപപ്പെടുത്തുന്നു
    • സംവേദനാഡി - ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നു
    • ഇൻ്റർ ന്യൂറോൺ
      • സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം.
      • സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു
    • പ്രേരകനാഡി - സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നു

    Related Questions:

    കുടക്കല്ലിൻ്റെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി?
    മദ്യം മസ്തിഷ്കത്തിൽ ത്വരിതപ്പെടുത്തുന്ന നാഡീപ്രേഷകം ഏതാണ് ?

    സെറിബ്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരിച്ചറിയുക :

    1. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
    2. ഐഛികചലനങ്ങളെ നിയന്ത്രിക്കുന്നു
    3. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്നു
    4. തലാമസിനു തൊട്ടുതാഴെ കാണുന്ന ഭാഗം.

      ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. സിംപതറ്റിക്,പാരാസിംപതറ്റിക് എന്നിങ്ങിനെ സ്വതന്ത്ര നാഡിവ്യവസ്ഥയെ രണ്ടായി തരം തിരിച്ചിരിക്കുന്നു
      2. നട്ടെല്ലിന്റെ ഇരുവശത്തുമുള്ള ഗാംഗ്ലിയോൺ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡികളും ചേർന്നതാണ് പാരാസിംപതറ്റിക് നാഡി വ്യവസ്ഥ
      3. മസ്ത‌ിഷ്‌കത്തിൽ നിന്നും സുഷുമ്‌നയുടെ അവസാന ഭാഗത്തെ ഗാംഗ്ലിയോണുകളിൽ നിന്നും പുറപ്പെടുന്ന നാഡികൾ ചേർന്നതാണ് സിംപതറ്റിക് നാഡി വ്യവസ്ഥ

        താഴെ നൽകിയിട്ടുള്ളവയിൽ ഏത് പ്രസ്താവനയാണ് ശരി?

        1.ഭയക്കുമ്പോള്‍ ചില ശാരീരികപ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

        2.ഈ സന്ദര്‍ഭത്തില്‍ ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സ്വതന്ത്രനാഡീവ്യവസ്ഥയുടെ ഭാഗം സിംപതറ്റിക് വ്യവസ്ഥയാണ്.

        3.സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനത്താൽ ഹൃദയമിടിപ്പ് കൂടുന്നു, ഗ്ലൈക്കൊജനെ ഗ്ലൂക്കോസാക്കുന്നു, ഉമിനീര്‍ ഉത്പാദനം കുറയുന്നു.