Challenger App

No.1 PSC Learning App

1M+ Downloads
ആഗോള മർദ്ദമേഖലകൾ എത്ര ?

A6

B7

C9

D11

Answer:

B. 7

Read Explanation:

ആഗോളമർദ്ദമേഖലകൾ (Global Pressure Belts )

  • ഭൂമിയിൽ ചില നിശ്ചിത അക്ഷാംശങ്ങൾക്കിടയിൽ ഒരേ അന്തരീക്ഷ മർദ്ദമാണ് പൊതുവേ അനുഭവപ്പെടുന്നത് . ഈ മേഖലകളാണ് ആഗോളമർദ്ദ മേഖല . 
  • സൂര്യന്റെ അയനത്തിനനുസരിച്ച് മർദ്ദ മേഖലകൾക്ക് സ്ഥാന മാറ്റമുണ്ടാകുന്നു 
  • ഉത്തരായന കാലത്ത് വടക്കോട്ട് നീങ്ങുന്നു 
  • ദക്ഷിണായന കാലത്ത് തെക്കോട്ട് നീങ്ങുന്നു 

 താഴെ പറയുന്നവയാണ് മർദ്ദ മേഖലകൾ 

ഭൂമധ്യരേഖാ ന്യൂനമർദ്ദമേഖല (Equatorial Low Pressure Belt )

  • ഭൂമധ്യ രേഖയുടെ ഇരു വശങ്ങളിൽ ഏതാണ്ട് 5° മുതൽ 10° വരെ വ്യാപ്തിയിൽ സ്ഥിതി ചെയ്യുന്നു 
  • നിർവാത മേഖല (Doldrum )എന്നറിയപ്പെടുന്നു 
  • ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല 

ഉപോഷ്ണ ഉച്ചമർദ്ദ മേഖല (Subtropical High Pressure Belt )

  • ഭൂമധ്യരേഖക്ക് 30° വടക്കും 30°തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്നു 
  • കുതിര അക്ഷാംശം (Horse Latitude )എന്നറിയപ്പെടുന്നു 

ഉപധ്രുവീയ ന്യൂനമർദ്ദ മേഖലകൾ (Sub Polar Low Pressure Belt )

  • ഭൂമധ്യ രേഖക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്നു 
  • ഈ മേഖലയിൽ തണുപ്പ് കൂടുതലാണ് 

ധ്രുവീയ ഉച്ചമർദ്ദ മേഖലകൾ (Polar High Pressure Belt )

  • ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മേഖല 
  • വർഷം മുഴുവൻ കൊടും തണുപ്പനുഭവപ്പെടുന്ന മേഖല 

  

 


Related Questions:

വർഷം മുഴുവനും സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന ആഗോളമർദ്ദ മേഖല ഏതാണ് ?
അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?
ഉയരം കൂടുമ്പോൾ ചെവി അടയാനുള്ള കാരണം ?

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം/വാതങ്ങൾ ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതെല്ലാമാണ് ?

  1. ലൂ
  2. കാല്‍ബൈശാഖി
  3. ചിനൂക്ക്
  4. മാംഗോഷവര്‍
    താഴെ പറയുന്നതിൽ കാറ്റിൻ്റെ ചലനവുമായി ബന്ധപ്പെട്ട നിയമം ?