ആദ്യത്തെ തുള്ളൽ കൃതി ഏതാണ് ?
Aകല്യാണസൗഗന്ധികം
Bതാളപ്രസ്താരം
Cസന്താനഗോപാലം
Dഘോഷയാത്ര
Answer:
A. കല്യാണസൗഗന്ധികം
Read Explanation:
തുള്ളൽ
- മുന്നുറോളം കൊല്ലംമുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻതുള്ളൽ.
- 'സാധാരണക്കാരന്റെ കഥകളി' എന്നറിയപ്പെടുന്ന കലാരൂപം
- തുള്ളൽ മൂന്ന് തരമാണുള്ളത് - ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻതുള്ളൽ
- പറയൻ, രാവിലെയും ശീതങ്കൻ ഉച്ചയ്‌ക്കുശേഷവും ഓട്ടൻ വൈകുന്നേരവുമാണ് അവതരിപ്പിക്കാറുള്ളത്.
- കൂടുതൽ പ്രചാരമുള്ളത് ഓട്ടൻതുള്ളലിനാണ്.
- തുള്ളൽവിഭാഗങ്ങളിൽ കിരീടമില്ലാത്തത് - ശീതങ്കൻതുള്ളൽ
- തുള്ളലിന് ഉപയോഗിക്കാവുന്ന വാദ്യോപകരണങ്ങൾ - മദ്ദളം, കുഴിതാളം
കുഞ്ചൻ നമ്പ്യാർ
- തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
- കുഞ്ചൻ നമ്പ്യാർ അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായി കഴിഞ്ഞിരുന്ന കാലത്താണ് തുള്ളൽ രൂപപ്പെടുത്തിയത്.
- കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലം - കിള്ളിക്കുറുശ്ശി മംഗലം (പാലക്കാട്)
- ചാക്യാർ കൂത്തിന് പകരമായി ആണ് ഓട്ടൻതുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്.
- തുള്ളൽ രൂപപ്പെടുത്തുന്നതിന് കുഞ്ചൻ നമ്പ്യാർ ആശ്രയിച്ച കലാരൂപം - പടയണിത്തുള്ളൽ
- കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത് - കുഞ്ചൻ നമ്പ്യാർ
- കുഞ്ചൻനമ്പ്യാരുടെ പ്രശസ്ത തുള്ളൽകൃതിയായ 'കല്യാണസൗഗന്ധികം' ശീതങ്കൻ തുള്ളൽ വിഭാഗത്തിൽപെടുന്നു
- ആദ്യത്തെ തുള്ളൽ കൃതി - കല്യാണസൗഗന്ധികം (ശീതങ്കൻതുള്ളൽ)
- 'താളപ്രസ്‌താരം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - കുഞ്ചൻ നമ്പ്യാർ
- 'കൃഷ്ണാർജ്ജുനവിജയം' തുള്ളൽക്കഥയുടെ'കർത്താവ് - അമ്പയാറു പണിക്കർ