ആദ്യമായി ബാരോമീറ്റർ നിർമിച്ചു അന്തരീക്ഷമർദ്ദം അളന്നത് ആരാണ് ?Aഇവാഞ്ചലിസ്റ്റാ ടോറിസെല്ലിBമൈക്കൽ ഫാരഡെCഗലീലിയോDജിയോവാനി വെഞ്ചുറിAnswer: A. ഇവാഞ്ചലിസ്റ്റാ ടോറിസെല്ലി Read Explanation: ബാരോമീറ്ററും ടോറിസെല്ലിയും: അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ. ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്നത് ‘ടോറിസെല്ലി’ എന്ന ശാസ്ത്രജ്ഞനാണ്. ഇവാൻജലിസ്റ്റ് ടോറിസെല്ലി, 1608 ഓക്ടോബർ 15 ന് ഇറ്റലിയിൽ ജനിച്ചു. അദ്ദേഹം ഭൗതികശാസ്ത്രജ്ഞനും, ഗണിതശാസ്ത്രജ്ഞനുമായിരുന്നു. ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം അദ്ദേഹം ആവിഷ്കരിച്ചു. അന്തരീക്ഷ മർദത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് ട്യൂബിലെ മെർക്കുറിയുടെ നിരപ്പ് മാറുന്നത് എന്നും അദ്ദേഹം കണ്ടെത്തി. ഇതനുസരിച്ച് 1644ൽ അദ്ദേഹം ബാരോമീറ്റർ നിർമിച്ചു. Read more in App