Aചിനൂക്ക്
Bലൂ
Cമിസ്ട്രൽ
Dഹർമാട്ടൻ
Answer:
D. ഹർമാട്ടൻ
Read Explanation:
പ്രാദേശിക വാതങ്ങൾ
മറ്റു കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനുഭവപ്പെടുന്ന കാറ്റുകൾ
പ്രാദേശിക വാതങ്ങൾ ഉണ്ടാകാൻ കാരണം പ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങൾ
ഫൊൻ (Foehn)
യൂറോപ്പിലെ ആൽപ്‌സ് പർവ്വതത്തിൻ്റെ വടക്കേ ചരുവിൽ വീശുന്ന ഉഷ്ണക്കാറ്റ്
മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശികവാതം
'യൂറോപ്യൻ ചിനൂക്ക്' എന്നറിയപ്പെടുന്നത്
ചിനുക്ക്
ശൈത്യത്തിൻ്റെ കാഠിന്യം കുറച്ച് കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ്.
മഞ്ഞുതീനി' (Snow eater) എന്ന് വിളിക്കപ്പെടുന്ന പ്രാദേശിക വാതം ചിനുക്ക്
ഹർമാട്ടൻ
ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വരണ്ടകാറ്റ്
'ഡോക്‌ടർ' എന്ന് അറിയപ്പെടുന്ന പ്രാദേശിക വാതം / കാറ്റുകൾ
മിസ്ട്രൽ
ഹേമന്തകാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം.
ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം
സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ്
റോൺ താഴ്വരയെ ചുറ്റി കടന്നുപോകുന്ന പ്രാദേശികവാതം
സിറോക്കോ
സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ്
സിറോക്കോ ചൂടുള്ളതും വരണ്ടതും പൊടി നിറഞ്ഞതുമായ കാറ്റാണ്.
സഹാറയിലെ ഈ ചുവന്ന പൊടികാറ്റ് മെഡിറ്ററേനിയൻ കടൽ കടക്കുമ്പോൾ നീരാവി പൂരിതമാകുകയും ഇവ ഉണ്ടാകുന്ന മഴയെ രക്തമഴ എന്ന് വിളിക്കുന്നു.
ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ്
ബോറ
അറ്റ്ലാന്റിക്കിൻ്റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയി അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ്
ബ്ലിസാർഡ്
അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന ശൈത്യമേറിയ കാറ്റ്
ലെവാന്റെർ
സ്പെയിനിൽ അനുഭവപ്പെടുന്ന ശൈത്യക്കാറ്റ്
ബൈസ്
സ്വിറ്റ്സർലാൻ്റിൽ വീശുന്ന ശൈത്യവാതം
യാമോ
ജപ്പാനിൽ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റ്