Aഗതികോർജ്ജം താപോർജ്ജമായി മാറുന്നു
Bസ്ഥിതികോർജ്ജം ഗതികോർജ്ജമായി മാറുന്നു
Cതാപോർജം ഗതികോർജമായി മാറുന്നു
Dരാസോർജ്ജം താപോർജ്ജമായി മാറുന്നു
Answer:
C. താപോർജം ഗതികോർജമായി മാറുന്നു
Read Explanation:
അസ്ഥിരവാതങ്ങൾ (Variable Winds)
ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ (അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച്) രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്ത സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകൾ
അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം:
ചക്രവാതം (Cyclone)
പ്രതിചക്രവാതം (Anticyclone)
ചക്രവാതം (Cyclone)
അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദ കേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ് .
'പാമ്പിന്റെ ചുരുൾ' എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് സൈക്ലോൺ എന്ന പദം രൂപം കൊണ്ടത്.
ചക്രവാതത്തിനുള്ളിൽ നടക്കുന്ന ഊർജപരിവർത്തനം താപോർജം ഗതികോർജമായി മാറുന്നു
ചക്രവാതം രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന വിവിധ ഘട്ടങ്ങൾ ഒരുമിച്ച് അറിയപ്പെടുന്നത് :: സൈക്ലോജനിസിസ്
ചക്രവാതങ്ങൾ ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ - ഘടികാര ദിശ (Clockwise direction)
ചക്രവാതങ്ങൾ ഉത്തരാർധഗോളത്തിൽ വീശുന്ന ദിശ - എതിർഘടികാര ദിശ (anti clockwise direction)
രൂപംകൊള്ളുന്ന പ്രദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചക്രവാതങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു :
ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical cyclone)
മിതോഷ്ണമേഖലാ ചക്രവാതങ്ങൾ (Temperate cyclone)