ആരുടെ കൃതികളെയാണ് "റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി' എന്നു ലെനിൻ വിശേഷിപ്പിച്ചത് ?
Aലിയോ ടോൾസ്റ്റോയ്
Bദസ്തയോവ്സ്കി
Cനിക്കോളൈ ഗോഗോൾ
Dമിഖായേൽ ബുൾഗാക്കോവ്
Answer:
A. ലിയോ ടോൾസ്റ്റോയ്
Read Explanation:
ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ് ഒരു റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി.
റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു.ഈ രചനകളെ ലെനിൻ "റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി' എന്ന് വിശേഷിപ്പിക്കുകയുണ്ടായി.