Challenger App

No.1 PSC Learning App

1M+ Downloads
ആരെയാണ് ഗാന്ധിജി 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്ന് വിളിച്ചത് ?

Aആര്യ പള്ളം

Bഅക്കാമ്മ ചെറിയാൻ

Cലളിതാ പ്രഭു

Dഎ.വി.കുട്ടിമാളു അമ്മ

Answer:

B. അക്കാമ്മ ചെറിയാൻ

Read Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ വിലക്ക് നീക്കണമെന്നു ആവശ്യപ്പെട്ടു തമ്പാനൂർ മുതൽ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാവടിയാർ കൊട്ടാരം വരെ അക്കാമ്മ ചെറിയാൻ ഒരു റാലി നടത്തി(ദിവാനായ സി.പി.രാമസ്വാമി അയ്യരെ പിരിച്ചു വിടണം എന്നൊരു ആവശ്യം കൂടെ ഈ സമരത്തിന്റെ ലക്ഷ്യമായിരുന്നു). 20,000 ആളുകൾക്ക് നേരെ പോലീസ് വെടിയുതിർത്തപ്പോൾ, 'ഞാനാണു ഇവരുടെ നേതാവ്, ആദ്യം നിങ്ങൾ എനിക്കെതിരെ വെടിയുതിർക്കൂ എന്നിട്ടാവാം ഇവർക്കെതിരെ' എന്ന് പോലീസിനെതിരെ ആക്രോശിച്ചു ധീരമായി സമരം നടത്തി. അക്കാമ്മ ചെറിയാന്റെ ധീരതയെ കുറിച്ച് കേട്ടറിഞ്ഞ ഗാന്ധിജി ഇവരെ 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചു.


Related Questions:

' വൈകുണ്ഠ മല ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ വൈകുണ്ഠ സ്വാമികളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ? 

i) നല്ല വീടുകൾ നിർമ്മിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും സ്ത്രീസമത്വത്തിന്  പ്രവർത്തിക്കുവാനും അനുയായികളെ ഉപദേശിച്ചു 

ii) 1851 ജൂൺ 3 ന് അന്തരിച്ചു 

iii) പരമശിവന്റെ അവതാരമായാണ് താൻ പുതുജന്മം എടുത്തതെന്ന് പ്രഖ്യാപിച്ചു 

Who started Sanskrit Educational Centre called Tatva Prakasika Ashram at Calicut ?
'തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്' എന്ന മുദ്രാവാക്യം ഏത് സംഭവുമായി ബന്ധപ്പെട്ടതാണ് ?
ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം)ആരുടെ കൃതിയാണ് ?