Aസെക്ഷൻ 198
Bസെക്ഷൻ 197
Cസെക്ഷൻ 195
Dസെക്ഷൻ 199
Answer:
C. സെക്ഷൻ 195
Read Explanation:
BNSS Section 195
ആളുകളെ സമൻ ചെയ്യാനുള്ള അധികാരം.
(1) - 194-ാം വകുപ്പിൻ കീഴിൽ നടപടി തുടരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്, മേൽപ്പറഞ്ഞ അന്വേഷണത്തിനുവേണ്ടി മേൽപ്പറഞ്ഞതുപോലെയുള്ള രണ്ടോ അതിലധികമോ ആളുകളേയും കേസിൻ്റെ വസ്‌തുതകൾ നേരിട്ടറിയുന്നവനായി കാണുന്ന മറ്റേതെങ്കിലും ആളേയും, ലിഖിതമായ ഉത്തരവുവഴി സമൻചെയ്യാവുന്നതും അങ്ങനെ സമൻചെയ്യപ്പെട്ട ഏതൊരാളും ഹാജരാകുന്നതിനും, ഏത് ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കാണോ തന്നെ, ഒരു ക്രിമിനൽ ചാർജിനോ
അല്ലെങ്കിൽ ഒരു ദണ്ഡനത്തിനോ, കണ്ടുകെട്ടലിനോ വിധേയനാക്കാനിടയാക്കുന്ന പ്രവണതയുണ്ടായിരിക്കുന്നത്, അങ്ങനെയുള്ള ചോദ്യങ്ങളല്ലാത്ത എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായി ഉത്തരം നല്കാനും ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
എന്നാൽ, ഒരു സ്ത്രീയോ അല്ലെങ്കിൽ പതിനഞ്ചുവയസ്സിനു താഴെയുള്ളതോ അറുപത് വയസ്സിനു മേലെയുള്ളതോ ആയ ഒരു പുരുഷനോ മാനസികമായോ ശാരീരികമായോ ദൗർബല്യമുള്ള ആളോ
അല്ലെങ്കിൽ ഗുരുതരമായ അസുഖമുള്ള ആളോ, അങ്ങനെയുള്ള വ്യക്തി താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് ഹാജരാകണമെന്ന് ആവശ്യപ്പെടാൻ പാടുള്ളതല്ല: എന്നു മാത്രമല്ല, അത്തരമൊരു വ്യക്തി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ തയ്യാറാണെങ്കിൽ, അത്തരം വ്യക്തിക്ക് അതിന് അനുമതി നൽകാവുന്നതാണ്
(2) - വസ്‌തുതകൾ, 190-ാം വകുപ്പ് ബാധകമാകുന്ന ഒരു കോഗ്നൈസബിൾ കുറ്റം വെളിവാക്കുന്നില്ലെങ്കിൽ, അങ്ങനെയുള്ള ആളുകളോട് മജിസ് ട്രേറ്റിൻ്റെ കോടതിയിൽ ഹാജരാകുവാൻ പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടാൻ പാടുള്ളതല്ല.