ആവശ്യങ്ങളുടെ ശ്രേണി നിർണയിച്ചത് ആരാണ് ?
Aപിയാഷേ
Bമാസ് ലോവ്
Cവാട്സൺ
Dബെഞ്ചമിൻ ബ്ലൂം
Answer:
B. മാസ് ലോവ്
Read Explanation:
ആത്മയാഥാർത്ഥ്യവൽക്കരണ സിദ്ധാന്തം (Self-Actualisation Theory):
- അദ്ദേഹം വ്യക്തിത്വ പഠനത്തിന് തിരഞ്ഞെടുത്ത പ്രമുഖ വ്യക്തികൾ, ആൽബർട്ട് ഐൻസ്റ്റീൻ, തോമസ് ജെഫേഴ്സൺ, എബ്രഹാം ലിങ്കൺ, റൂസ് വെൽറ്റ് എന്നിവരായിരുന്നു.
- ഒരു വ്യക്തിയുടെ വ്യക്തിത്വം, ആത്മ സാക്ഷാത്കാരം (Self - Actualisation) എന്ന ലക്ഷ്യത്തിലേക്ക് പുരോഗമിക്കുന്നതിന്, അയാൾ നടത്തുന്ന പരിശ്രമ ശൈലിയെ ആശ്രയിച്ചിരിക്കും.
- ആത്മ സാക്ഷാത്കാരത്തിന്റെ മറ്റൊരു പേരാണ് ആത്മയാഥാർത്ഥ്യവത്കരണം.
- ആത്മയാഥാർത്ഥ്യവൽക്കരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, എബ്രഹാം ഹാരോൾഡ് മാസ്ലോ ആണ്.
Note:
- Abraham Harold Maslow ന്റെ കാലഘട്ടം : 1908-1970
ആവശ്യങ്ങളുടെ ശ്രേണി (Hierarchy of Needs):
- സ്വത്വസാക്ഷാത്കാര സിദ്ധാന്തം (Hierarchy of Self – Realisation) ആവിഷ്കരിച്ചത് എ.ബഹാം മാസ്ലോ ആണ്.
- മാസ്ലോയുടെ ഏറ്റവും പ്രസിദ്ധമായ സിദ്ധാന്തമാണ്, ആവശ്യങ്ങളുടെ ശ്രേണി (Hierarchy of Needs).
- എല്ലാ വ്യക്തിയ്ക്കും പൂർത്തീകരിക്കപ്പെടേണ്ട ആവശ്യങ്ങൾ ഉള്ളതായി അദ്ദേഹം പറയുന്നു.
- ഈ ആവശ്യങ്ങളെ അതിന്റെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ മാസ്ലോ, ഒരു ശ്രേണിയായി ക്രമീകരിച്ചു.
- ശാരീരിക ആവശ്യക്കാർ ഏറ്റവും താഴ്ന്ന തട്ടിലും, ആത്മസാക്ഷാത്ക്കാരം എന്നത്, ഏറ്റവും ഉയർന്ന തട്ടിലുമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ആത്മാഭിമാനം (Self-esteem):
ഒരു വ്യക്തിക്ക്, തന്നെക്കുറിച്ചുള്ള മനോഭാവങ്ങളെ വിലയിരുത്തുന്നതിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന സ്വയം മതിപ്പാണ് ആത്മാഭിമാനം.
ആത്മാഭിമാനത്തിന്റെ തോത് നിർണയിക്കുന്നതിനുള്ള ഉപാധികൾ:
- റോസൺ ബർഗ് സെൽഫ് എസ്റ്റീം സ്കെയിൽ
- സെൽഫ് എസ്റ്റീം ഇൻവെന്ററി