Challenger App

No.1 PSC Learning App

1M+ Downloads

ആർട്ടിക്കിൾ 26 മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു, അത് താഴെപ്പറയുന്നവയിൽ ഏതിന് വിധേയമാണ് ?

(i) പൊതുക്രമം 

(ii) ധാർമ്മികത 

(iii) ആരോഗ്യം 

A(i), (ii) മാത്രം

B(ii), (iii) മാത്രം

C(iii) മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

• ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങള്‍ക്കും ഇനിപ്പറയുന്ന അവകാശങ്ങളുണ്ടായിരിക്കും: a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നടത്തിപ്പിനുമുള്ള അവകാശം  b.മതപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അവകാശം  c.ചലിക്കുന്നതോ ചലിക്കാത്തതോ ആയ വസ്തുക്കള്‍ കൈവശം വയ്ക്കുന്നതിനുള്ള അവകാശം  d.നിയമാനുസൃതം അത്തരം സ്വത്തുക്കള്‍ നോക്കിനടത്തുന്നതിനുള്ള അവകാശം


Related Questions:

ഭരണഘടനയുടെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്ന ആർട്ടിക്കിളുകൾ ഏതൊക്കെ ?

  1. ആർട്ടിക്കിൾ 22 ,23 ,24
  2. ആർട്ടിക്കിൾ 16 ,17 ,18
  3. ആർട്ടിക്കിൾ 14 ,19 ,21
  4. ആർട്ടിക്കിൾ 30 ,32 ,33
    സൗജന്യവും നിര്ബന്ധിവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എത്ര വയസ്സ് വരെ ഉണ്ട് ?
    How many fundamental Rights are mentioned in Indian constitution?
    ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?

    മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1) ഭരണഘടന ഉറപ്പു നൽകുന്നതും ജുഡീഷ്യറി സംരക്ഷിക്കുന്നതുമായ അവകാശങ്ങളാണ് മൗലികാവകാശങ്ങൾ.

    2) മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യം നിർദേശിച്ചത് സ്വരൺ സിങ് കമ്മിറ്റിയാണ്. 

    3) ഗവൺമെൻ്റിൻ്റെ  ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റു സ്വകാര്യപൗരന്മാരുടെ അവകാശനിഷേധങ്ങളിൽ നിന്നും വ്യക്തികളെയും ന്യൂനപക്ഷവിഭാഗങ്ങളെയും  സംരക്ഷിക്കുക, പൗരന്മാരുടെ വ്യക്തിത്വവികസനം ഉറപ്പുവരുത്തുക, ജനാധിപത്യവിജയം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് മൗലികാവകാശങ്ങളുടെ ലക്ഷ്യ ങ്ങൾ. 

    4) മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ മൂന്നാം ഭാഗത്തു 12 മുതൽ 36 വരെ വകുപ്പുകളിൽ പ്രതിപാദിക്കുന്നു.