Challenger App

No.1 PSC Learning App

1M+ Downloads
ആർതർ ജോൺസ് അഭിക്ഷമതയെ വിശേഷിപ്പിച്ചതെങ്ങനെയാണ് ?

Aഒരു പ്രവർത്തനത്തിന്റെ പരിശീലന ഫലമായി വിജയിക്കാനുള്ള സംഭവ്യതയാണ് അഭിക്ഷമത

Bഅഭിക്ഷമതയെ "പരിശീലനവിധേയത്വം (Trainability)" എന്ന് വിശേഷിപ്പിച്ചു

Cഅഭിക്ഷമതയെ "വിജയ പ്രതീക്ഷാ സൂചകം" എന്ന് വിശേഷിപ്പിച്ചു

Dഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി

Answer:

C. അഭിക്ഷമതയെ "വിജയ പ്രതീക്ഷാ സൂചകം" എന്ന് വിശേഷിപ്പിച്ചു

Read Explanation:

അഭിരുചി /അഭിക്ഷമത  (Aptitude)

  • ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് - അഭിരുചി
  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള അഭിരുചിയെ ആശ്രയിച്ചിരിക്കുന്നു.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 
  • "ഒരു പ്രവർത്തനത്തിന്റെ പരിശീലന ഫലമായി വിജയിക്കാനുള്ള സംഭവ്യതയാണ് അഭിക്ഷമത" - ബക്കിങ്ങ്ഹാം 
  • അഭിക്ഷമതയെ "പരിശീലനവിധേയത്വം (Trainability)" എന്ന് വിശേഷിപ്പിച്ചത് - ബേൺഹാർട്ട്
  • അഭിക്ഷമതയെ "വിജയ പ്രതീക്ഷാ സൂചകം" എന്ന് വിശേഷിപ്പിച്ചത് - ആർതർ ജോൺസ്

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും.

Related Questions:

അമിതമായ ആത്മവിശ്വാസം പുലർത്തുന്ന കാല ഘട്ടം :
താഴെ തന്നിരിക്കുന്ന വസ്തുതകളിൽ നിന്ന് "സാമൂഹിക ഭയം" (Social Phobia) ഉണ്ടാകാനുള്ള കാരണങ്ങൾ ഏതെല്ലാം ?
"ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നീട് മനസ് നഷ്ടപ്പെട്ടു, പിന്നെ ബോധനം നഷ്ടപ്പെട്ടു, ഇപ്പോൾ ഏതോ തരത്തിലുള്ള വ്യവഹാരങ്ങൾ ഉണ്ട്" എന്ന് പറഞ്ഞതാര് ?
സന്മാർഗിക വികസനം നടക്കുന്നത് അടിസ്ഥാനപരമായി വ്യത്യസ്തത പുലർത്തുന്ന മൂന്ന് ഘട്ടങ്ങളിലൂടെ ആണെന്ന് പറഞ്ഞ് മനശാസ്ത്രജ്ഞൻ ആര് ?
"വ്യവഹാരവാദം ( behaviourism)" എന്ന് മനശാസ്ത്രത്തെ കുറിച്ച് പറഞ്ഞതാര് ?