Challenger App

No.1 PSC Learning App

1M+ Downloads
ആർദ്രം മിഷനുമായി ബന്ധപെട്ട് ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

Aരോഗി സൗഹാർദ്ദപരമായ സമീപനം സർക്കാർ ആശുപത്രികളിൽ നിന്ന് ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.

B2016 ലാണ് ആർദ്രം മിഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്

Cജില്ലാ -താലൂക്ക് ആശുപത്രികൾ ആർദ്രം മിഷനിൽ ഉൾപ്പെടുന്നില്ല

Dആശുപത്രികളുടെ അടിസ്ഥാന വികസന ചെലവുകൾ കിഫ്ബിമുഖേന വകയിരുത്തുന്നു.

Answer:

C. ജില്ലാ -താലൂക്ക് ആശുപത്രികൾ ആർദ്രം മിഷനിൽ ഉൾപ്പെടുന്നില്ല

Read Explanation:

  • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളെ ജനസൗഹൃദമാക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നിവ ആർദ്രം മിഷൻറെ പ്രധാന ലക്ഷ്യങ്ങളാണ്.
  • താലൂക്ക് -ജില്ലാതല ആശുപത്രികളിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കൽ, എല്ലാ ആശുപത്രികളിലും ചികിത്സ മാർഗ്ഗരേഖകളുടെ അടിസ്ഥാനത്തിൽ ചികിത്സ ഉറപ്പുവരുത്തുക എന്നിവയും ആർദ്രം മിഷൻ ലക്ഷ്യങ്ങളാണ്.
  • 2016 നവംബര്‍ 10 മുതല്‍ ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Related Questions:

സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക

  1. 2012 ലാണ് സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ചത്
  2. സാമൂഹ്യ നീതി വകുപ്പിനെ വിഭജിച്ചാണ് വനിതാ ശിശു വികസന വകുപ്പ് രൂപീകരിക്കപ്പെട്ടത്
  3. സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവും വൈജ്ഞാനികവുമായ സമഗ്ര വികസനം ഉറപ്പുവരുത്തുക എന്നതാണ് വനിതാ ശിശു വികസന വകുപ്പിന്റെ പ്രഥമ ലക്ഷ്യം
  4. ശ്രീമതി വീണാ ജോർജ്ജാണ് നിലവിലെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി

    കേരള സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയായവ കണ്ടെത്തുക?

    1. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാനം-പട്ടം,തിരുവനന്തപുരം
    2. കേരള പിഎസ് സിയുടെ ആദ്യ ചെയർമാൻ -വി മരിയാർപുത്തം
    3. കേരള പി എസ് സിയിലെ നിലവിലെ അംഗങ്ങൾ -22.
    4. കേരള പി എസ് സി യുടെ നിലവിലെ ചെയർമാൻ -ഡോ.എം.ആർ.ബൈജു.
      അന്താരഷ്ട്ര ടുറിസം ഹബ്ബാക്കുന്നതിനു വേണ്ടി 1200 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച പ്രദേശം
      2025 ജൂലൈ 21 നു അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന വ്യക്തി
      കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്