App Logo

No.1 PSC Learning App

1M+ Downloads
"ആ രാത്രി മുഴുവൻ ഞാൻ എന്റെ ഭാവിയെ പറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങൂ എന്ന് ആ ഘോരാന്ധകാരത്തിൽ ഞാൻ ശപഥം ചെയ്തു" തന്റെ ഏത് കൃതിയിലാണ് വി. ടി. ഭട്ടതിരിപ്പാട് ഇപ്രകാരം കുറിച്ചത്?

Aകണ്ണീരും കിനാവും.

Bരജനീ രംഗം

Cഅടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

Dദക്ഷിണായനം

Answer:

A. കണ്ണീരും കിനാവും.

Read Explanation:

വി ടി ഭട്ടത്തിരിപ്പാട്

  • നമ്പൂതിരി സമുദായത്തിലെ അംഗമായ നവോത്ഥാനനായകൻ
  • പതിനേഴാം വയസ്സിൽ അവർണ്ണ സമുദായത്തിലെ പെൺ കുട്ടിയിൽ നിന്നും അക്ഷരാഭ്യാസം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് 
  • ബ്രാഹ്മണ സമുദായത്തിലെ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തി
  • നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തിനായി “അന്തർജ്ജന സമാജം” എന്ന സംഘടന രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നവോത്ഥാന നായകൻ
  • ബഹുമത സമൂഹം” എന്ന ആശയം മുന്നോട്ട് വെച്ച നവോധാന നായകൻ
  • വിധവ പുനർ വിവാഹം ആദ്യമായി സംഘടിപ്പിച്ചത് : വി ടി ഭട്ടതിരിപ്പാട് (1937)
  • കൊടുമുണ്ടയിൽ വി ടി ഭട്ടതിരിപ്പാട് സ്ഥാപിച്ച അഭയകേന്ദ്രം : ഉദ്ബുദ്ധ കേരളം.  
  • കുടുമ മുറിക്കൽ, അന്തർജനങ്ങളുടെ വേഷത്തിൽ പരിഷ്കരണം, മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി

വി ടി ഭട്ടതിരിപ്പാടിന്റെ കൃതികൾ:

  • രജനി രംഗം
  • കണ്ണീരും കിനാവും
  • ദക്ഷിണായനം
  • പോംവഴി
  • ചക്രവാളങ്ങൾ
  • പൊഴിഞ്ഞ പൂക്കൾ
  • വെടിവെട്ടം
  • സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
  • എന്റെ മണ്ണ്
  • കരിഞ്ചന്ത
  • കാലത്തിന്റെ സാക്ഷി
  • കർമ്മ വിപാകം
  • ജീവിതസ്മരണകൾ
  • വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും

 വി ടി ഭട്ടതിരിപ്പാട് പത്രാധിപരായിരുന്ന പ്രസിദ്ധീകരണങ്ങൾ 

  • ഉണ്ണിനമ്പൂതിരി 
  • യോഗക്ഷേമം 
  • പശുപതം 
  • ഉദ്ബുദ്ധ കേരളം
  • വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ കഥാസമാഹാരം : രജനീരംഗം
  • വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ : കണ്ണീരും കിനാവും (1970)
  • വി ടി ഭട്ടതിരിപാടിന്റെ ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം : 1971
  • യഥാസ്ഥിതിക നമ്പൂതിരിമാരുടെ “സുദർശനം” എന്ന പ്രസിദ്ധീകരണത്തിനെതിരെ വി ടി ഭട്ടതിരിപ്പാട് ആരംഭിച്ച പ്രസിദ്ധീകരണം : പാശുപതം

Related Questions:

'ദൈവ ദശകം' എന്ന കൃതിയുടെ കർത്താവ് ?
പണ്ഡിറ്റ് കെ പി കറുപ്പൻ രൂപവൽക്കരിച്ച സംഘത്തിൻ്റെ പേര്?
ഇന്ത്യന്‍ തപാല്‍ വകുപ്പ്‌ അയ്യങ്കാളിയെ അനുസ്മരിച്ച്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷമേത്‌ ?
The place where Ayyankali was born :
In which year Ayya Vaikundar was born in Swamithoppu?