App Logo

No.1 PSC Learning App

1M+ Downloads
'ഇംഗ്ലീഷുകാരില്ലാതെ ഇംഗ്ലീഷ് ഭരണം' എന്നാണ് രാഷ്ട്രീയ സ്വരാജ് അർത്ഥമാക്കുന്നത്. ആരാണ് ഇത് വാദിച്ചത് ?

ADr. അംബേദ്‌കർ

Bദാദാഭായി നവറോജി

Cഗാന്ധി

Dബാലഗംഗാധര തിലക്

Answer:

C. ഗാന്ധി

Read Explanation:

ഹിന്ദ് സ്വരാജ്

  • 1909-ൽ ഗാന്ധിജി എഴുതിയ ഒരു പുസ്തകമായ 'ഹിന്ദ് സ്വരാജ്' അഥവാ  ഇന്ത്യൻ ഹോം റൂൾ എന്ന ഗ്രന്ഥത്തിലെതാണ് ഈ വരികൾ.
  • ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയാലും ബ്രിട്ടീഷ് മാതൃകയിലുള്ള ഒരു  സമൂഹം ഇന്ത്യക്കാർ സ്വീകരിച്ചാൽ അത് ഇംഗ്ലീഷുകാരില്ലാതെ ഇംഗ്ലീഷ് ഭരണമായി മാറും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു 
  • ‘ഹോം റൂൾ ഈസ് സെൽഫ് റൂൾ’ എന്ന പ്രശസ്തമായ ഗാന്ധിജിയുടെ ഉദ്ധരണിയും ഈ ഗ്രന്ഥത്തിലേത് തന്നെയാണ്. 

NB : 'സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും' എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര നേതാവ് : ബാലഗംഗാധര തിലക്


Related Questions:

തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്പ്സ് മിഷന് എന്ന് പറഞ്ഞതാര്?
സ്വത്രന്ത ഇന്ത്യയിൽ എത്ര ദിവസമാണ് ഗാന്ധിജി ജീവിച്ചിരുന്നത് ?
ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്?
താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത്?
ഇന്ത്യാ വിഭജനത്തെ 'ആധ്യാത്മിക ദുരന്തം' എന്ന വിശേഷിപ്പിച്ചത് ആര് ?