App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ബ്രിട്ടീഷുകാർ കേരളത്തിൽ എത്തിയ വർഷം?

A1615

B1600

C1619

D1650

Answer:

A. 1615

Read Explanation:

  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായി 1615 ൽ കേരളത്തിലെത്തിയ ബ്രിട്ടീഷുകാർ സാമൂതിരിയെ സന്ദർശിക്കുകയും വ്യാപാര ഉടമ്പടിയിൽ ഒപ്പു വയ്ക്കുകയും ചെയ്തു.
  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി എത്തി സാമൂതിരിയെ സന്ദർശിച്ച് വ്യാപാര ഉടമ്പടിയിൽ ഒപ്പുവെച്ചത് : ക്യാപ്റ്റൻ കീലിങ്
  • പിന്നീട് വിഴിഞ്ഞത്തും തലശ്ശേരിയിലും അഞ്ചുതെങ്ങിലും പണ്ടകശാലകൾ (സംഭരണകേന്ദ്രങ്ങൾ) ആരംഭിക്കാനുള്ള അനുമതി കമ്പനി കരസ്ഥമാക്കി.
  • തുടർന്ന് ആറ്റിങ്ങൽ (തിരുവനന്തപുരം) റാണിയിൽനിന്ന് അഞ്ചുതെങ്ങിൽ കോട്ടപണിയാനുള്ള അനുവാദം നേടിയെടുത്തു.
  • പിൽക്കാലത്ത് പടിഞ്ഞാറൻ തീരത്തെ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാന സൈനികകേന്ദ്രമായി അഞ്ചുതെങ്ങ് മാറി.
  • അഞ്ചുതെങ്ങിനെ ബ്രിട്ടീഷ് സൈനികകേന്ദ്രമാക്കിയതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.
  • 1721 ൽ ആറ്റിങ്ങൽ റാണിക്ക് സമ്മാനവുമായി പോകുകയായിരുന്ന നൂറ്റമ്പതോളം പേരുള്ള ഇംഗ്ലീഷ് സംഘത്തെ നാട്ടുകാർ വധിച്ചു.
  • ഇത് ആറ്റിങ്ങൽ കലാപം എന്നറിയപ്പെടുന്നു. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമായാണ് ആറ്റിങ്ങൽ കലാപത്തെ കണക്കാക്കുന്നത്.

Related Questions:

കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി എവിടെയാണ്?
ജന്മി കുടിയാൻ നിയമം വന്ന വർഷം?
പോർച്ചുഗീസുകാർ കോഴിക്കോടിനെ വിളിച്ചിരുന്നത് എന്താണ്?
അരയസമാജം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആധുനിക വ്യവസായ ശാലകൾ കേരളത്തിൽ സ്ഥാപിച്ചത്: