ഇംഗ്ലീഷ് വിദ്യാഭാസത്തിലൂടെ ഇന്ത്യൻ ജനത സ്വാംശീകരിച്ച പ്രധാന ആശയം എന്ത് ?
Aശാസ്ത്രബോധം
Bസോഷ്യലിസം
Cപൗരാവകാശങ്ങള്‍
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
- ഇന്ത്യൻ ദേശീയതയുടെ വളർച്ചക്ക് വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക്
സഹായകമായി - ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയതോടെ
- ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇന്ത്യാക്കാർ ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്ര്യം,പൗരാവകാശങ്ങള്‍,ശാസ്ത്രബോധം എന്നിവയെക്കുറിച്ച് ബോധവാൻമാരായി.
- അത് വരെ നിലനിന്നിരുന്ന ബ്രിട്ടീഷ് ചുഷണങ്ങൾ ഇന്ത്യാക്കാർ തിരിച്ചറിഞ്ഞു.
- ഇന്ത്യൻ സമൂഹത്തിൽ സമൂഹത്തിൽ നിലനിന്നിരുന്ന ദോഷകരമായ സാമുഹികാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഷ്ക്കരിക്കാൻ ശ്രമിച്ചു.
- ഇതിലൂടെ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റത്തെ ഇന്ത്യക്കാർ ചെറുക്കാൻ ശ്രമിച്ചു.
- ഇതിനായി ഇന്ത്യൻ സമൂഹം, ഭാഷ, കല, സാഹിത്യം എന്നിവ നവീകരിക്കപ്പെട്ടു
- ഇത് ഇന്ത്യൻ സ്‌മൂഹത്തിൽനിലനിന്ന അസമത്വങ്ങളെയും അവകാശ നിഷേധങ്ങളെയും ചെറുക്കാനും, ഇന്ത്യൻ ജനതയിൽ ദേശീയതയും ഐക്യബോധവും വളരാനും കാരണമായി.