Challenger App

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക: ഇവയിൽ ഏതെല്ലാമാണ് അവ രൂപീകരിച്ച വർഷവുമായി ശരിയായി പൊരുത്തപ്പെടുന്നത്?

  1. NATO - 1949
  2. SEATO - 1959
  3. NAM - 1961

    A1, 3 എന്നിവ

    Bഇവയൊന്നുമല്ല

    Cഎല്ലാം

    D1, 2

    Answer:

    A. 1, 3 എന്നിവ

    Read Explanation:

    നാറ്റോ(NATO)

    • 1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.
    • ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.
    • ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
    • 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 31 അംഗരാഷ്ട്രങ്ങളുണ്ട്.
    • നാറ്റോ സൈനിക സഖ്യത്തിലെ 31 -ാ മത് അംഗരാജ്യം : ഫിൻലാൻഡ്
    • സമീപകാലത്ത് ഉക്രൈൻ നാറ്റോ അംഗത്വം നേടാൻ ശ്രമിക്കുന്നത് റഷ്യ ഉക്രൈൻ യുദ്ധത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. 

    സൗത്ത് ഈസ്റ്റ് ഏഷ്യൻ ട്രീറ്റി ഓർഗനൈസേഷൻ (SEATO)

    • തെക്കുകിഴക്കൻ ഏഷ്യയിൽ പടരുന്ന സ്ഥിതി സമത്വവാദത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന.
    • 1954ൽ മനിലയിൽ ആയിരുന്നു SEATO രൂപീകൃതമായത്.
    • 1955 മുതൽ SEATOയുടെ ആസ്ഥാനം ബാങ്കോക്കിലേക്ക് മാറ്റപ്പെട്ടു.
    • നിരന്തര ആഭ്യന്തര പ്രശ്നങ്ങൾ കാരണം സീറ്റോയുടെ പ്രാധാന്യം ക്രമേണ നഷ്ടപ്പെട്ടു.
    • അംഗരാജ്യങ്ങളുടെ താല്പര്യം ഇല്ലായ്മയും,നിസ്സഹകരണത്താലും 1977 ജൂൺ 30 ഓടെ SEATO പിരിച്ചു വിട്ടു.

    ചേരി ചേരാ പ്രസ്ഥാനം (Non Alignment Movement - NAM)

    • രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം.
    • നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം ഐക്യരാഷ്ട്ര സഭ കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്. 

    ചേരിചേരാ പ്രസ്ഥാനത്തിന്റെ ചരിത്രം

    • രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടായ ശീതയുദ്ധമാണ് വാസ്തവത്തിൽ ചേരിചേരാ പ്രസ്ഥാനത്തിൻറെ രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചത്.
    • ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന കമ്മ്യൂണിസ്റ്റ് ചേരിയും അമേരിക്കയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന പാശ്ചാത്യ ചേരിയും എന്നിങ്ങനെ ലോകരാജ്യങ്ങൾ രണ്ടായി തിരിഞ്ഞു
    • 1960-കളിലാണ് ഇരു ചേരികളിലുംപെടാത്ത രാജ്യങ്ങളുടെ കൂട്ടായ്മയെപ്പറ്റി ആലോചന തുടങ്ങിയത്
    • ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് ഇന്ത്യയുടെ മുൻപ്രതിരോധ മന്ത്രിയും നയതന്ത്രജ്ഞനുമായ വി.കെ.കൃഷ്ണമേനോൻ ആയിരുന്നു.
    • 1957 മാർച്ചിൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഈ ആശയം അവതരിപ്പിച്ചു
    • 1955 ഏപ്രിലിൽ ഇൻഡോനീഷ്യയിലെ ബന്ദുംഗിൽ ചേർന്ന സമ്മേളനമാണ് ഈ ചേരിചേരാ ആശയത്തിന് അടിത്തറയിട്ടത്.
    • 1956 ജൂലൈയിൽ യുഗോസ്ലാവിയയിലെ ബ്രിയോണിയിൽ ജവാഹർലാൽ നെഹ്‌റു (ഇന്ത്യ), മാർഷൽ ടിറ്റോ (യുഗോസ്ലാവിയ), ഗമാൽ അബ്ദുൾ നാസർ (ഈജിപ്ത്), അഹമ്മദ് സുക്കാർണോ (ഇന്തോനേഷ്യ) എന്നിവർ യോഗം ചേർന്ന് കൂട്ടായ്‌മയ്‌ക്ക് ഒരു രൂപരേഖയുണ്ടാക്കി.
    • ചേരി ചേരാ പ്രസ്ഥാനം രൂപംകൊണ്ട വർഷം - 1961
    • ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് - ബൽഗ്രേഡ് (യുഗോസ്ലാവിയ, 1961) 

    ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ് :

    • കോളനിവൽക്കരണവും സാമ്രാജ്യത്വവും അവസാനിപ്പിക്കുക.
    • സാർവദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും നിരായുധീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
    • വംശീയതയും വർണവിവേചനവും അവസാനിപ്പിക്കുക.
    • ഒരു പുതിയ സാർവദേശീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുക.

     

     


    Related Questions:

     ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

    1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

    2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.

    3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. 

    4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.

    ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) ന്റെ ആസ്ഥാനം എവിടെ ?
    ASEAN രൂപം കൊണ്ട വർഷം?
    ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിര അംഗങ്ങളുടെ എണ്ണം എത്രയാണ് ?
    "One Vision, One Identity, One Community” is the motto of which of the following organisations?