App Logo

No.1 PSC Learning App

1M+ Downloads
ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ രൂപപ്പെട്ട പർവതനിര?

Aആരവല്ലി

Bഹിമാലയം

Cപശ്ചിമ ഘട്ടം

Dവിന്ധ്യ പർ‌വതനിരകൾ

Answer:

B. ഹിമാലയം

Read Explanation:

ഹിമാലയത്തിന്റെ രൂപീകരണം

  • ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌.
  • ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌ എന്ന് ഭൗമ ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
  • ഈ സിദ്ധാന്തമനുസരിച്ച്, ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു.
  • ഫലകങ്ങൾ തമ്മിലുണ്ടായ കൂട്ടിയിടിയുടെ ഉയർച്ച ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.
  • ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവതനിരകളിൽപ്പെടുന്ന ഹിമാലയം അവസാദ ശിലകളാൽ (Sedimentary Rocks) രൂപീകൃതമായിരിക്കുന്നു.

മടക്ക് പർവതങ്ങൾ (Folded Mountains)

  • ഭൂവല്‍ക്കത്തിലെ ശിലാപാളികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ശിലകളില്‍ മടക്കുകള്‍ സൃഷ്ടിക്കുന്നു.
  • ഈ പ്രക്രിയ അറിയപ്പെടുന്നത് വലനം എന്നാണ്.
  • വലന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന പർവതങ്ങളാണ് മടക്ക് പർവതങ്ങൾ
  • അതായത് ഭൂമിയുടെ രണ്ടോ അതിലധികമോ ടെക്റ്റോണിക് പ്ലേറ്റുകൾ ഒരുമിച്ച് കൂട്ടിമുട്ടുന്നിടത്താണ്  മടക്ക് പർവതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
  • മറ്റുള്ള പർവ്വതങ്ങളെക്കാൾ ഇവയ്ക്ക് സാധാരണയായി ഉയരം കൂടുതലായിരിക്കു
  • ഇന്ന് ഭുമിയിൽ കാണുന്ന കൂടുതൽ പർവ്വതങ്ങളും മടക്ക്  പർവ്വതങ്ങളാണ്
  • ഹിമാലയം , ആൽപ്സ് , റോക്കിസ് , ആൻഡീസ്‌ എന്നിവയെല്ലാം മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണമാണ് 

Related Questions:

What are the factors that influence the speed and direction of wind ?
വിൻഡ് വെയിൻ എന്നതിന് ഉപയോഗിക്കുന്നു ?

സംയോജക സീമയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഒരു ഫലകം മറ്റൊന്നിന്റെ അടിയിലേക്ക് ആണ്ട് പോയി ഭൂവൽക്കം നശിക്കപ്പെടുന്ന ഇടങ്ങളാണ് സംയോജക സീമ.
  2. ഫലകം  ആണ്ടു പോകുന്ന സ്ഥലത്തിനെ നിമഞ്ജന മേഖല എന്ന് പറയുന്നു.
  3. ഹിമാലയവും ആല്പ്സും രൂപപ്പെട്ടത് സംയോജക സീമയ്ക്ക് ഉദാഹരണങ്ങളാണ്.
    വനമേഖല ക്രമേണ വനേതര മേഖലയാകുന്ന പ്രവർത്തനം ?

    ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1.ശിലകളിൽ നിന്നും ധാതുക്കളെ വേർതിരിക്കാൻ അപക്ഷയ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

    2.സസ്യങ്ങളുടെ വേരുകൾ ശിലകൾക്കിടയിൽ ആഴ്ന്ന് ഇറങ്ങുന്നതും,സസ്യ/ജന്തുക്കളുടെ ജീർണ്ണനം  മൂലം ഉണ്ടാകുന്നതും ജൈവിക അപക്ഷയം ആണ്.

    3.പാറപൊട്ടിക്കൽ, ഖനനം, നിർമ്മാണപ്രവർത്തനങ്ങൾ മണ്ണിടിക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന അപക്ഷയങ്ങൾ ഭൗതിക അപക്ഷയങ്ങളാണ്.