അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് ?
Aകാർബൺഡയോക്സൈഡ്
Bമീഥേൻ
Cക്ലോറോഫ്ലൂറോ കാർബൺ
Dഓസോൺ
Answer:
A. കാർബൺഡയോക്സൈഡ്
Read Explanation:
- അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് കാർബൺ ഡൈ ഓക്സൈഡാണ്.
- ഫോസിൽ ഇന്ധനങ്ങൾ (പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം) കത്തിക്കുന്നതിലൂടെയാണ് പ്രധാനമായും കാർബൺ ഡൈ ഓക്സൈഡ് അന്തരിക്ഷത്തിൽ എത്തുന്നത്.
- കാടുകളും സമുദ്രങ്ങളും കാർബൺ ഡൈ ഓക്സൈഡിൻ്റെ ആഗിരണകേന്ദ്ര ങ്ങളാണ് (Sink)
- വനങ്ങൾ കാർബൺ ഡൈ ഓക്സൈഡിനെ അവയുടെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുന്നു.
- അതിനാൽ ഭൂവിനിയോഗ മാറ്റങ്ങൾമൂലമുള്ള വനനശീകരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് കൂട്ടുന്നു.
- പ്രതിവർഷം ഇത് ഏകദേശം 0.5% എന്ന നിരക്കിൽ വർധിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു
ഹരിതഗൃഹപ്രഭാവം (Green House Effect)
- ഭൂമിയിൽ നിന്നുമുയർന്നു പോകുന്ന താപകിരണങ്ങൾ തിരികെ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസം
- ഹരിതഗൃഹപ്രഭാവം കണ്ടെത്തിയത്- ജോസഫ് ഫോറിയർ
- ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന വാതകങ്ങൾ - ഹരിതഗൃഹ വാതകങ്ങൾ
- ഹരിതഗൃഹ വാതകങ്ങൾ - കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ലൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,ഓസോൺ
- ഹരിതഗൃഹ വാതകങ്ങളിലുണ്ടാവുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു.
- ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വർദ്ധനവിനെ വിളിക്കുന്നത് - ആഗോളതാപനം(Global Warming) .