App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

Aഎസ്. എന്‍. ബാനര്‍ജി

Bറാഷ് ബിഹാരി ഘോഷ്

Cഗോപാലകൃഷ്ണഗോഖലെ

Dദാദാബായ് നവറോജി

Answer:

B. റാഷ് ബിഹാരി ഘോഷ്

Read Explanation:

സൂറത്ത് സമ്മേളനം 

  • 1907-ൽ നടന്ന കോൺഗ്രസ്സ് സമ്മേളനം 
  • ഡോ . റാഷ് ബിഹാരി ഘോഷ് ആയിരുന്നു ഈ സമ്മേളനത്തിന്റെ അധ്യക്ഷൻ 

  • സൂറത്ത് സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു
  • 1885 മുതൽ 1905 വരെയുള്ള കാലയളവ് മിതവാദികളുടെ കാലയളവായി അറിയപ്പെട്ടിരുന്നു
  • മിതവാദികളുടെ പ്രവർത്തനത്തിൽ ഉണ്ടായ അതൃപ്തി മൂലമാണ് കോൺഗ്രസിൽ ഭിന്നിപ്പ് ഉണ്ടായത്
  • മിതവാദി വിഭാഗത്തെ നയിച്ചത്  ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത തുടങ്ങിയവരായിരുന്നു 
  • ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ എന്നിവർ തീവ്രവാദി വിഭാഗത്തിനെയും നയിച്ചു 
  • 1916 ൽ  തീവ്രവാദി വിഭാഗം കോൺഗ്രസിലേക്ക് മടങ്ങിവന്നു 

Related Questions:

മിതവാദികളെന്നും തീവ്രദേശീയവാദികളെന്നും കോൺഗ്രസ് രണ്ടായി പിളർന്ന സൂറത്ത് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏത്?

  1. നാഗ്പൂർ സമ്മേളനം-നിസ്സഹകരണ പ്രസ്ഥാനം
  2. ബോംബെ സമ്മേളനം -പൂർണ സ്വരാജ് പ്രമേയം
  3. ലാഹോർ സമ്മേളനം -ക്വിറ്റ് ഇന്ത്യ പ്രമേയം
  4. സൂറത്ത് സമ്മേളനം- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിഭജനം.
    സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡന്റ് ?

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ലാഹോർ കോൺഗ്രസ്സുമായി ബന്ധമില്ലാത്തത് ഏത്?

    (i) ജവഹർലാൽ നെഹ്റു കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

    (ii) നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

    (iii) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ചു

    (iv) 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചു.

    സർ സി ശങ്കരൻനായർ അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ വേദി ?