App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ കേന്ദ്ര ബാങ്ക് :

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bറിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Cസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ

Dസൗത്ത് ഇന്ത്യൻ ബാങ്ക്

Answer:

B. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

  • കേന്ദ്രബാങ്ക് - ഒരു രാജ്യത്തിന്റെ പണ സംവിധാനത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാപനം 
  • പൊതുജന ക്ഷേമത്തിനായി ,പണത്തിന്റെ സങ്കോച -വികാസങ്ങൾ നിയന്ത്രിക്കുന്നതിന് ഉത്തരവാദപ്പെട്ട സ്ഥാപനം കേന്ദ്ര ബാങ്കാണ് 
  • ഇന്ത്യയുടെ കേന്ദ്ര ബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • ഇന്ത്യയിൽ പണനയത്തിന്റെ ചുമതല വഹിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • വായ്പകളുടെ നിയന്ത്രകൻ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 
  • ഹിൽട്ടൺ യങ് കമ്മീഷന്റെ ശിപാർശ പ്രകാരം രൂപീകൃതമായ ബാങ്ക് 
  • ഹിൽട്ടൺ യങ് കമ്മീഷൻ രൂപീകൃതമായ വർഷം - 1926 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപിത മൂലധനം - 5 കോടി 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - മുംബൈ 
  • ആദ്യത്തെ ആസ്ഥാനം - കൊൽക്കത്ത 
  • ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം - 1937 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന മൃഗം - കടുവ 
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന വൃക്ഷം - എണ്ണപ്പന 

Related Questions:

ഇന്ത്യയിൽ ബാങ്കേഴ്സ് ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് താഴെ പറയുന്ന ഏത് സ്ഥാപനം ആണ് ?
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത് ?
തഞ്ചാവൂരിലെ ബ്രഹദീശ്വര ക്ഷേത്രം നിർമ്മിച്ചതിന്റെ സഹസ്രാബ്ദത്തോടനുബന്ധിച്ച് 1000 രൂപ നാണയം RBI പുറത്തിറക്കിയ വർഷം ?

പണനയവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. പണപ്പെരുപ്പ് സമയത്ത് RBI, CRR കുറയ്ക്കുന്നു.
  2. പണചുരുക്കത്തിന്റെ കാലഘട്ടത്തിൽ RBI, CRR ഉയർത്തുന്നു. 
    RBI ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി ആര് ?