App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും"; ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷത ആണ് ?

Aനിർദ്ദേശക തത്ത്വങ്ങൾ

Bആമുഖം

Cമൗലികാവകാശങ്ങൾ

Dനീതിന്യായ സംവിധാനം

Answer:

B. ആമുഖം

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം

ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും;

അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും;

ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും;

പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും;

അവരുടെയെല്ലാപേരുടെയുമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻറെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും

സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണ ഘടനനിർമ്മാണ സഭയിൽ ഈ 1949 നവംബർ 26-ാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?
Language of the preamble of constitution of India is influenced from which country?
The term 'Justice' in the Preamble of Indian Constitution does NOT embrace which of the following forms?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി ?
ചുവടെ കൊടുത്തവയിൽ ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച പ്രസ്തമായ കേസ് ഏതാണ് ?