App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഇന്ന് നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം ഏതാണ് ?

Aകൂത്ത്

Bകൂടിയാട്ടം

Cകഥകളി

Dതുള്ളൽ

Answer:

B. കൂടിയാട്ടം

Read Explanation:

കൂടിയാട്ടം

  • കേരളത്തിന്റെ ലോകപ്രശസ്തമായ പ്രാചീന സംസ്കൃതനാടകാഭിനയ സമ്പ്രദായം
  • യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം (2001)
  •  'മാനവസമുദായത്തിന്റെ മഹത്തായ പാരമ്പര്യകല'യായി കൂടിയാട്ടത്തെ വിശേഷിപ്പിച്ചത് - യുനെസ്‌കോ

  • ഇന്ത്യയിൽ ഇന്നു നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം 
  • 'അഭിനയത്തിന്റെ അമ്മ' എന്നും 'കലകളുടെ മുത്തശ്ശി' എന്നും അറിയപ്പെടുന്ന കലാരൂപം

  • കൂടിയാട്ടത്തിന്റെ പ്രധാന ചമയങ്ങൾ - മുഖത്തെ തേയ്‌പ്, കിരീടം, കുപ്പായം, ഉടുത്തുകെട്ട്
  • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന ദിവസം - 41 ദിവസം 
  • കൂടിയാട്ടം അവതരിപ്പിക്കുന്നത് - ചാക്യാർ (പുരുഷ കഥാപാത്രം), നങ്ങ്യാർ (സ്ത്രീ കഥാപാത്രം)
  •  മലയാളത്തിൽ സംസാരിക്കാനാവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം - വിദൂഷകൻ
  • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് ക്ഷേത്രവളപ്പിലെ അരങ്ങ് - കൂത്തമ്പലം

  • കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് - അമ്മന്നൂർ മാധവചാക്യാർ
  • കൂടിയാട്ടത്തെക്കുറിച്ചുള്ള ഗുരു മണി മാധവചാക്യാരുടെ കൃതി - നാട്യകല്പദ്രുമം
  • വർഷംതോറും കൂടിയാട്ടം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ - കൂടൽമാണിക്യ ക്ഷേത്രം (ഇരിഞ്ഞാലക്കുട), വടക്കുംനാഥ ക്ഷേത്രം (തൃശൂർ)

  • കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയവ പഠിക്കാനും ഉപരിപഠനത്തിനും സൗകര്യമുള്ള സ്ഥാപനം - മാർഗി

  • മാർഗിയുടെ ആസ്ഥാനം - തിരുവനന്തപുരം

 


Related Questions:

Which of the following statements best distinguishes between Tandava and Lasya in Indian classical dance?
സദനം കൃഷ്ണൻകുട്ടി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നതിൽ മോഹിനിയാട്ടത്തെ പറ്റി പരാമർശിക്കുന്ന ഗ്രന്ഥം ഏതാണ് ?
' മനുഷ്യരാശിയുടെ അനശ്വര കലാരൂപം ' എന്ന് യൂനസ്‌കോ വിശേഷിപ്പിച്ച കലാരൂപം ഏതാണ് ?
കഥകളിയിൽ സാത്വിക കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?