ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം ഏത് ?
Aവടക്ക് കിഴക്കൻ മൺസൂൺ
Bശൈത്യകാലം
Cഉഷ്ണകാലം
Dതെക്ക് പടിഞ്ഞാറൻ മൺസൂൺ
Answer:
D. തെക്ക് പടിഞ്ഞാറൻ മൺസൂൺ
Read Explanation:
മഴക്കാലം
- ഇന്ത്യയിൽ രണ്ട് മഴക്കാലങ്ങളാണുള്ളത് :
- തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം
- വടക്കുകിഴക്കൻ മൺസൂൺകാലം
- തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം : ജൂൺ മുതൽ സെപ്തംബർ വരെ
- ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ഈർപ്പം വഹി ച്ചു കൊണ്ടു വരുന്ന കാറ്റുകളെ പർവതങ്ങൾ തടഞ്ഞു നിർത്തുന്നതിനാൽ പടിഞ്ഞാറൻ തീരത്തും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാലയത്തിന്റെ അടിവാരമേഖലകളിലും ധാരാളം മഴ ലഭി ക്കുന്നു. ഇതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് - തെക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്നും.
- വടക്കുകിഴക്കൻ മൺസൂൺകാലം : ഒക്ടോബർ മുതൽ നവംബർ വരെ
- വടക്കുകിഴക്കൻ മൺസൂണിൽ നിന്നും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് : ഇന്ത്യയുടെ കിഴക്കൻ തീരത്ത് (പ്രത്യേകിച്ച് തമിഴ്നാട്, ആന്ധ്രാതീരങ്ങളിൽ കേരളത്തിലും ഈ മഴ ലഭിക്കുന്നു)