Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ 73 -ാം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക

  1. സംസ്ഥാനങ്ങളിൽ ഗ്രാമ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ജില്ലാ പഞ്ചായത്ത് എന്ന ത്രിതല സംവിധാനം സ്ഥാപിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു
  2. പഞ്ചായത്തിന്റെ മൂന്നു തലങ്ങളിലേക്കും അഞ്ചുവർഷത്തെ ഓഫീസ് കാലാവധി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു
  3. വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്
  4. പഞ്ചായത്തിന്റെ എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ മൂന്നിലൊന്നിൽ കുറയാത്തത് സ്ത്രീകൾക്കായി സംവരണം ചെയ്യണം

    A1, 3

    B1, 2, 4 എന്നിവ

    C1 മാത്രം

    Dഎല്ലാം

    Answer:

    B. 1, 2, 4 എന്നിവ

    Read Explanation:

    • പഞ്ചായത്തിരാജിനെക്കുറിച്ച് ഉള്ള ഭരണഘടന ഭാഗം : ഭാഗം IX 
    • പഞ്ചായത്തിരാജിനെക്കുറിച്ച് ഉള്ള ആർട്ടിക്കിൾ : 243 to 243 -O
    • പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത് : ജവഹർലാൽ നെഹ്റു (1959, ഒക്ടോബർ 2)
    • പഞ്ചായത്ത് രാജ് നിയമം നടപ്പിലാക്കിയപ്പോൾ പ്രധാനമന്ത്രി : പി വി നരസിംഹ റാവു
    • ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ഭേദഗതി : 1992 ലെ 73 ആം ഭരണഘടന ഭേദഗതി
    • പഞ്ചായത്തീരാജ് നിയമം നിലവിൽ വന്ന വർഷം : 1993, ഏപ്രിൽ 24
    • കേരള പഞ്ചായത്തിരാജ് നിയമം നിലവിൽ വന്ന തീയതി : 1994 ഏപ്രിൽ 23
    • പഞ്ചായത്തി രാജ് ദിനമായി ആചരിക്കുന്നത് : ഏപ്രിൽ 24
    • പഞ്ചായത്തിരാജുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്തുന്നതിനുള്ള അധികാരം : സംസ്ഥാന നിയമസഭകൾക്കാണ്
    • പഞ്ചായത്തുകളിലെ ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് : ഗവർണർ
    • പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധമായ നിയമ നിർമ്മാണങ്ങൾ നടത്തുന്നതിനുള്ള അധികാരം സംസ്ഥാന നിയമസഭകൾക്കാണ്




    Related Questions:

    പഞ്ചായത്തുകളുടെ അധികാരവും കടമകളും പറയുന്ന ഭരണഘടനാ പട്ടിക ഏത് ?
    Which amendment of Indian Constitution is related to Panchayathi Raj?
    ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി :
    പഞ്ചായത്ത് രാജ് സംബ്രദായത്തിൽ ത്രിതല പഞ്ചായത്തിനു പകരം ദ്വിതല പഞ്ചായത്ത് ശുപാർശ ചെയ്ത കമ്മിറ്റി ഏത് ?
    Which of the following types of Urban Local Bodies is primarily established for large cities?