App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?

A2002

B2003

C2004

D2005

Answer:

D. 2005

Read Explanation:

വിവരാവകാശ നിയമം

  • അഴിമതി നിയന്ത്രിക്കുന്നതിനും ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്തബോധം ഉണ്ടാക്കുന്നതിനും ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി പാസാക്കപ്പെട്ട നിയമം.
  • പൊതു അധികാരസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്ന നിയമമാണ് വിവരാവകാശ നിയമം
  • വിവരാവകാശ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ : സർക്കാർ സ്ഥാപനങ്ങളുടെയും സർക്കാർ ധനസഹായം നൽകുന്ന സ്ഥാപനങ്ങളുടെ വിശ്വസ്തതയും സുതാര്യതയും വർധിപ്പിക്കുക , അഴിമതി ഇല്ലാതാക്കുക
  • ലോകത്തിൽ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം സ്വീഡൻ
  • നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം
  •   വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കിയത് 2005 ജൂൺ 15
  • വിവരാവകാശം നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12
  • വിവരാവകാശ നിയമം പാസാക്കിയ  ഇന്ത്യയിലെ ആദ്യ സംസ്ഥാനം തമിഴ്നാട്
  • വിവരാവകാശ നിയമത്തിലെ അധ്യായങ്ങളുടെ എണ്ണം 6
  • വിവരാവകാശ നിയമത്തിലെ ആകെ വകുപ്പുകളുടെ എണ്ണം 31
  • വിവരാവകാശ നിയമത്തിലെ ഷെഡ്യൂൾഡ്കളുടെ എണ്ണം 2
  • വിവരാവകാശ നിയമത്തിൽ ഒപ്പുവെച്ച ഇന്ത്യൻ രാഷ്ട്രപതി : എപിജെ അബ്ദുൽ കലാം
  • വിവരാവകാശ നിയമം പാസാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്
  • ഇന്ത്യയിലെ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്ന നിയമം : ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്- 2002
  • വിവരാവകാശം ഒരു മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് അനുച്ഛേദപ്രകാരമാണ് : അനുഛേദം 19(1)(a) (അഭിപ്രായസ്വാതന്ത്ര്യം )
  • വിവരാവകാശ നിയമം പാർലമെൻറ് പാസാക്കുന്നതിന് പ്രേരക ശക്തിയായ സംഘടന : മസ്ദൂർ കിസാൻ ശക്തി സംഘതൻ   
  • മസ്ദൂർ കിസാൻ ശക്തി സംഘതൻ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തി : അരുണ റോയി
  • മസ്ദൂർ കിസാൻ ശക്തി സംഘതൻ  സ്ഥാപിക്കപ്പെട്ട സംസ്ഥാനം രാജസ്ഥാൻ
  •  ഇന്ത്യയിലെ ഒരു പൗരന് വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് : പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
  • ഒരു അപേക്ഷയിലൂടെ ഒന്നിലധികം വിവരങ്ങൾ ലഭിക്കുവാൻ ആവശ്യപ്പെടാവുന്നതാണ്.
  • വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷ ഫീസ്/ അപേക്ഷ ഫോമിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം പത്തുരൂപ
  • വിവരവകാശ നിയമപ്രകാരം വിവരം ലഭിക്കാൻ അപേക്ഷ ഫീസ് നൽകേണ്ടതില്ലാത്തത്: ദാരിദ്ര്യയിലേക്ക് താഴെയുള്ളവർ
  • സമയപരിതിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അടക്കേണ്ട പിഴ ഒരു ദിവസത്തേക്ക് 250 രൂപ
  • പരമാവധി പിഴ 25000 രൂപ വരെ

Related Questions:

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

വിവരാവകാശ നിയമത്തിന് കീഴിൽ പൊതു അധികാര സ്ഥാനം എന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു ?

  1. സർക്കാർ ഓഫീസുകൾ
  2. ഐ എസ് ആർ ഓ
  3. ഭാരത് പെട്രോളിയം കോർപ്പറേഷൻ
  4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
    ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
    ഇന്ത്യയുടെ പന്ത്രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ വ്യക്തി ആര് ?

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?

    1. വിവരാവകാശ നിയമ ഭേദഗതി നിയമം - 2019 പ്രകാരം ദേശീയ , സംസ്ഥാന മുഖ്യ വിവരവകാശ കമ്മീഷണർമാരുടെയും മറ്റ്‌ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ് 
    2. വിവരാവകാശ നിയമ ഭേദഗതി നിയമം - 2019 പ്രകാരം ദേശീയ , സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണ്