App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

Aഇന്ദിരാഗാന്ധി

Bനരേന്ദ്രമോദി

Cജവഹർലാൽ നെഹ്റു

Dമൻമോഹൻ സിംഗ്

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
  • ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
  • 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്.

പഞ്ചശീല തത്വങ്ങൾ ഇനി പറയുന്നവയാണ് :

  1. രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
  2. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
  3. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
  4. പരസ്പരം ആക്രമിക്കാതിരിക്കുക
  5. സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

Related Questions:

റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ച നാട്ടുരാജ്യം
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനബഡ്ജറ് അവതരിപ്പിച്ചത്
.............. was appointed as chairman of the State Reorganisation Commission in 1953.
'നാട്ടുരാജ്യങ്ങളുടെ സംയോജനം' എന്ന ദൌത്യം ഏറ്റെടുത്ത സർദാർ വല്ലഭായ് പട്ടേൽ തന്റെ സെക്രട്ടറിയായി നിയമിച്ച കേരളീയൻ ആര് ?
ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?